റോയൽ ഓപ്പറ ഹൗസ് സന്ദർശിച്ച് ബൊട്സ്വാന പ്രസിഡന്റ്
text_fieldsബൊട്സ്വാന റിപ്പബ്ലിക് പ്രസിഡന്റ് ഡുമാ ഗിഡിയോൺ ബോകോ റോയൽ ഓപറ ഹൗസ്
സന്ദർശിച്ചപ്പോൾ
മസ്കത്ത്: ബൊട്സ്വാന റിപ്പബ്ലിക് പ്രസിഡന്റ് ഡുമാ ഗിഡിയോൺ ബോകോ ഒമാൻ സന്ദർശനത്തിന്റെ ഭാഗമായി ചൊവ്വാഴ്ച റോയൽ ഓപറ ഹൗസ് മസ്കത്ത് സന്ദർശിച്ചു.
ഓപ്പറ ഹൗസിലെ വിവിധ വിഭാഗങ്ങളും പ്രവർത്തന സംവിധാനങ്ങളും നോക്കിക്കണ്ട അദ്ദേഹത്തിന് വാർഷിക പരിപാടികളുടെ ക്രമീകരണങ്ങളെയും അന്തർദേശീയ സംഗീത പരിപാടികൾക്കായി സജ്ജീകരിച്ച സാങ്കേതിക സൗകര്യങ്ങളെയും കുറിച്ച് വിശദീകരിച്ചുനൽകി. ഓപ്പറ ഹൗസിന്റെ സമ്പന്നമായ ശിൽപകലാ സൗന്ദര്യത്തെ പ്രസിഡന്റ് ബോകോ പ്രശംസിച്ചു. ഒമാന്റെ സാംസ്കാരിക പൈതൃകവും വിവിധ ഭൂഖണ്ഡങ്ങളിലെ ശിൽപശാസ്ത്ര സ്വാധീനങ്ങളും ചേർന്നിണക്കിയ ആകൃതിയാണ് ഈ കെട്ടിടത്തിന്റെ പ്രത്യേകതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സന്ദർശന പുസ്തകത്തിൽ കുറിപ്പ് രേഖപ്പെടുത്തിയാണ് അദ്ദേഹം മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

