പുസ്തകപ്രകാശനവും റിസർച്ച് ക്ലബ് ഉദ്ഘാടനവും
text_fieldsഡോ. ഗീതു ആൻ മാത്യു രചിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽനിന്ന്
മസ്കത്ത്: നാഷനൽ യൂനിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് ഫൗണ്ടേഷൻ സ്റ്റഡീസിൽ പുസ്തകപ്രകാശനവും ഫൗണ്ടേഷൻ റിസർച്ച് ക്ലബിന്റെ ഉദ്ഘാടനവും നടന്നു.
ഡോ. ഗീതു ആൻ മാത്യു എഴുതിയ ‘ഇഗ്നൈറ്റിങ് റിസർച്ച് ഇൻ ജി.എഫ്. പീസ്: റിസർച്ച് ആസ് എ കാറ്റലിസ്റ്റ് ഫോർ ഒമാൻസ് എജുക്കേഷനൽ ഫ്യൂചർ’ എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. എസ്.ഒ.എഫ്.എസ് ഡയറക്ടർ ഡോ. സലിം ഖൽഫാൻ അൽ ഹബ്സി ചടങ്ങിൽ സ്വാഗതം പറഞ്ഞു.
പുസ്തക പ്രകാശനം സർവകലാശാല ഡെപ്യൂട്ടി വൈസ് ചാൻസലർ ഡോ. സലിം ഖാമിസ് അലി അൽ അറൈമി ആദ്യപ്രതി വരീദ് അൽ റുബായിക്ക് നൽകി നിർവഹിച്ചു.
ഡോ. സുലൈഹ ബീവി, അഹമ്മദ് ബഷീർ, വി.എം. ശ്രീഹരി, ജിത പ്രമോദ്, സോജി ബിനു മാത്യു എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

