നഴ്സുമാരുടെ കഥകളുമായി ജനിമൃതികളുടെ കാവൽക്കാർ’
text_fieldsമസ്കത്ത്: ജോലിത്തിരക്കുകൾക്കിടയിലും സർഗാത്മകതയുടെ വെളിച്ചം കെടാതെ സൂക്ഷിക്കുന്ന ചിലരുണ്ട്. വീണുകിട്ടുന്ന ഒഴിവുവേളകളിൽ കഥയും അനുഭവങ്ങളുമായി അവ രേഖപ്പെടുത്തിവെക്കുന്നവർ. ഇത്തരത്തിൽ നഴ്സുമാർ എഴുതിയ കഥകളുമായി ‘ജനിമൃതികളുടെ കാവൽക്കാർ’ എന്ന പുസ്തകം കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി.
ആഗോളമലയാളി നഴ്സുമാരുടെ കൂട്ടായ്മയായ എയിംനയുടെ ആഭിമുഖ്യത്തിലാണ് നഴ്സുമാരുടെ മാത്രം രചനകൾ ഉൾക്കൊള്ളിച്ച് ലോകത്തെ ആദ്യ കഥസമാഹാരം പുറത്തിറക്കിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽനിന്നുള്ള 20 നഴ്സുമാരുടെ കഥകൾ ഉൾക്കൊള്ളുന്നതാണ് ‘ജനിമൃതികളുടെ കാവൽക്കാർ’. പുസ്തകത്തിൽ മസ്കത്തിൽനിന്നുള്ള സിജി സെബാസ്റ്റ്യന്റെ കഥയുമുണ്ട്.
22 വർഷമായി ഒമാനിലുള്ള സിജി ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ മസ്കത്തിലെ റോയൽ ഹോസ്പിറ്റൽ കാർഡിയാക് സെന്ററിലെ സ്റ്റാഫാണ്. ഭർ ത്താവ് ബോബി ജോസഫ്. മക്കൾ: പേൾ, ജ്യൂവൽ.
അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കൊച്ചിയിൽ നടന്ന പരിപാടിയിൽ ഉമ തോമസ് എം.എൽ.എ പുസ്തകം പ്രകാശനം ചെയ്തു. നോവലിസ്റ്റ് സി. രാധാകൃഷ്ണൻ അവതാരിക എഴുതിയിരിക്കുന്ന പുസ്തകത്തിന്റെ പ്രസാധകർ ലോഗോസ് ബുക്സ് പട്ടാമ്പിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

