Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപുസ്തകോത്സവം: ഫോ​ട്ടോ...

പുസ്തകോത്സവം: ഫോ​ട്ടോ പ്രദർശനത്തിന്​ തുടക്കം

text_fields
bookmark_border
പുസ്തകോത്സവം: ഫോ​ട്ടോ പ്രദർശനത്തിന്​ തുടക്കം
cancel
camera_alt

മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​വൈ​ത്ത്​ അ​ൽ അ​റ​ബി മാ​ഗ​സി​ൻ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​ന​ം

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ൽ​ത്താ​നേ​റ്റി​ന്‍റെ ന​വോ​ത്ഥാ​ന​ത്തെ​യും മ​റ്റും വി​ശ​ദീ​ക​രി​ക്കു​ന്ന ഫോ​​ട്ടോ പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്ക​മാ​യി. കു​വൈ​ത്ത്​ അ​ൽ അ​റ​ബി മാ​ഗ​സി​ൻ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ പ്ര​ദ​ർ​ശ​നം മ​സ്‌​ക​ത്ത്​ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ബു​ക്ക് ഫെ​യ​ർ മെ​യി​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രി​യു​മാ​യ ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​റാ​സി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ൽ അ​റ​ബി മാ​സി​ക​യു​ടെ ചീ​ഫ് എ​ഡി​റ്റ​ർ ഇ​ബ്രാ​ഹിം അ​ൽ മു​ലൈ​ഫി ഫോ​ട്ടോ​ക​ളെ​യും അ​തി​ലെ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി​യോ​ടും കൂ​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രോ​ടും വി​ശ​ദീ​ക​രി​ച്ചു. 1970ക​ളു​ടെ തു​ട​ക്കം മു​ത​ലു​ള്ള ചി​ത്ര​ങ്ങ​ളാ​ണ്​ പ്ര​ദ​ർ​ശ​ന​ത്തി​ലു​ള്ള​ത്. അ​ന്ത​രി​ച്ച സു​ൽ​ത്താ​ൻ ഖാ​ബൂ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ​ ന​വോ​ത്ഥാ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ വ്യ​ത്യ​സ്ത ത​ല​ക്കെ​ട്ടു​ക​ളി​ലാ​യി പ്ര​ദ​ർ​ശ​ന​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്​. ല​ളി​ത​വും എ​ന്നാ​ൽ ആ​ഴ​ത്തി​ലു​ള്ള​തു​മാ​യ ഭാ​ഷ ഉ​പ​യോ​ഗി​ച്ച്​ അ​റ​ബ്​ സം​സ്കാ​ര​ത്തെ വാ​യ​ന​ക്കാ​രി​ലെ​ത്തി​ക്കു​ന്ന സു​പ്ര​ധാ​ന മാ​സി​ക​യാ​ണ്​ 'അ​ൽ അ​റ​ബി' എ​ന്ന്​ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല ബി​ൻ നാ​സ​ർ അ​ൽ ഹ​റാ​സി പ​റ​ഞ്ഞു. ഒ​മാ​ന്‍റെ ച​രി​ത്രം, സം​സ്‌​കാ​രം, നാ​ഗ​രി​ക​ത​യു​ടെ പ്ര​ത്യേ​ക​ത, ന​വോ​ത്ഥാ​നം, ജീ​വി​ത​രീ​തി​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​വി​ധ ലേ​ഖ​ന​ങ്ങ​ൾ മാ​സി​ക പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:photo exhibition
News Summary - Book Festival: The beginning of the photo exhibition
Next Story