Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്​കത്ത്​...

മസ്​കത്ത്​ അന്താരാഷ്​ട്ര പുസ്​തകോത്സവം 22ന്​ തുടങ്ങും

text_fields
bookmark_border
മസ്​കത്ത്​ അന്താരാഷ്​ട്ര  പുസ്​തകോത്സവം 22ന്​ തുടങ്ങും
cancel
camera_alt?????????? ????????????? ?????????????? ??????? ????? ??????????????

മസ്​കത്ത്​: 25ാമത്​ മസ്​കത്ത്​ അന്താരാഷ്​ട്ര പുസ്​തകോത്സവത്തിന്​ ഫെബ്രുവരി 22ന്​ ഒമാൻ കൺവെൻഷൻ ആൻഡ്​ എക്​സിബി ഷൻ സ​െൻററിൽ തുടക്കമാകും. സുൽത്താ​​െൻറ ഉപദേഷ്​ടാവ്​ സയ്യിദ്​ ശിഹാബ്​ ബിൻ താരീഖ്​ അൽ സഇൗദ്​ ഉദ്​ഘാടനം നിർവഹിക് കും. ​േമയ്​ രണ്ടുവരെയാണ്​ പുസ്​തകമേള നടക്കുക.
32 രാഷ്​ട്രങ്ങളിൽനിന്നുള്ള 676 പ്രസാധകർ നേരിട്ട്​ പുസ്​തകമേളയി ൽ പ​െങ്കടുക്കുമെന്ന്​ വാർത്തവിനിമയ മന്ത്രിയും പുസ്​തകമേളയുടെ പ്രധാന സംഘാടക കമ്മിറ്റി ചെയർമാനുമായ ഡോ. അബ്​ദുൽമുനീം ബിൻ മൻസൂർ ബിൻ സഇൗദ്​ അൽ ഹസനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 270 പ്രസാധകർ നേരിട്ടല്ലാതെയും പ​െങ്കടുക്കും. മൊത്തം 946 പ്രസാധകരാണ്​ മേളയുടെ ഭാഗമാവുകയെന്നും മന്ത്രി പറഞ്ഞു.

22ന്​ രാത്രി ഏഴിനാണ്​ ഉദ്​ഘാടന ചടങ്ങ്​. 23ന്​ രാവിലെ മുതൽ പൊതുജനങ്ങൾക്ക്​ പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ ​ൈവകീട്ട്​ പത്തുവരെയാകും പ്രവേശനം. വെള്ളിയാഴ്​ചകളിൽ വൈകുന്നേരം നാലു മുതൽ പത്തുവരെയാകും പ്രവേശന സമയം. അന്തരിച്ച സുൽത്താൻ ഖാബൂസ്​ ബിൻ സഇൗദി​​െൻറ ജീവിതം ആസ്​പദമാക്കിയുള്ള കലാ സാംസ്​കാരിക പരിപാടികളായിരിക്കും പ്രധാനമായും ഉണ്ടാവുക. ‘ഹിസ്​റ്ററി ഒാഫ്​ ഒമാൻ എക്രോസ്​ ഏജസ്​’ എന്ന തലക്കെട്ടിലുള്ള എൻസൈക്ലോപീഡിയയും പ്രകാശനം ചെയ്യുമെന്ന്​ ഡോ. അബ്​ദുൽമുനീം പറഞ്ഞു.

മസ്​കത്ത്​ പുസ്​തകമേളയെ മേഖലയിലെ മൂന്ന്​ മികച്ച പ്രദർശനങ്ങളിലൊന്നായി ഗൾഫ്​ കോഒാപറേഷൻ കൗൺസിൽ ജനറൽ സെക്ര​േട്ടറിയറ്റ്​ തെരഞ്ഞെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും. പ്രമ​ുഖരായ പ്രസാധകരും പുസ്​തകമേളയിൽ പ​െങ്കടുക്കാനായി എത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanbook festgulf news
News Summary - book fest-oman-gulf news
Next Story