ജബൽ അഖ്ദറിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
text_fieldsജബൽ അഖ്ദറിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തിയപ്പോൾ
മസ്കത്ത്: കനത്തെ മഴയെതുടർന്ന് ജബൽ അഖ്ദറിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. വിനോദ സഞ്ചാരിയായ ഫ്രഞ്ച് പൗരന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. റോയൽ ഒമാൻ പൊലീസിന്റെയും സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെയും നേതൃത്വത്തിൽ പത്ത് ദിവസത്തിലേറെ നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുക്കുന്നത്. വാട്ടർ റെസ്ക്യൂ ടീമിന്റെയും ഡ്രോണിന്റയും പൊലീസ് നായുടെയും മറ്റും ആധുനിക സഹായത്തോടെയായിരുന്നു തിരച്ചിൽ. ന്യൂന മർദത്തെ തുടർന്നുണ്ടായ കനത്ത മഴയിൽ ഫെബ്രുവരി 13ന് ആണ് ഇദേഹവും മറ്റൊരാളും വാദിയിൽ വാഹനവുമായി അകപ്പെടുന്നത്. കൂടെയുണ്ടായിരുന്നയാളുടെ മൃതദേഹം തൊട്ടടുത്ത ദിവസംതന്നെ കണ്ടെത്തിയിരുന്നു. കാണാതായയാളുടെ മൃതദേഹം കണ്ടെടുത്തതോടെ ന്യൂനമർദത്തെ തുടർന്നുണ്ടായ മഴക്കെടുതിയിൽ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം ഏഴായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

