മലപ്പുറം സ്വദേശിയുടെ മൃതദേഹം ബുറൈമിയിൽ ഖബറടക്കി
text_fieldsഅബ്ദുൽ ലത്തീഫ്
ബുറൈമി: ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലപ്പുറം സ്വദേശിയുടെ മൃതദേഹം ഒമാനിൽ ഖബറടക്കി. ബുറൈമി അൽ നഹ്ദ സ്റ്റേഡിയം പള്ളിക്ക് സമീപം ഗ്രോസറി നടത്തിയിരുന്ന പെരുമണ്ണ തലവളപ്പിൽ വീട്ടിൽ അബ്ദുൽ ലത്തീഫിന്റെ (55) മൃതദേഹമാണ് തിങ്കളാഴ്ച ബുറൈമി ഖബർസ്ഥാനിൽ മറവുചെയ്തത്. 28 വർഷമായി ബുറൈമിയിൽ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹം ഞായറാഴ്ച ഉച്ചക്കുശേഷം ഗ്രോസറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
അടുത്ത ദിവസം നാട്ടിൽ പോകാൻ തയാറായിരിക്കുകയായിരുന്നു. പിതാവ്: പരേതനായ അലവിക്കുട്ടി. മാതാവ്: പരേതയായ പരീച്ചുമ്മ. ഭാര്യ: റസീന. മക്കൾ: നിസാമുദ്ദീൻ, റിൻഷ, ഫാത്തിമ സഹ്മ, ഇർഫാൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

