മുങ്ങിമരിച്ച മലയാളി യുവാവിന്റെ മയ്യിത്ത് സലാലയിൽ ഖബറടക്കി
text_fieldsവെള്ളത്തിൽ വീണ് മരണപ്പെട്ട ഹാഷിം അബ്ദുൽ ഖാദറിന്റെ മയ്യിത്ത് സലാലയിൽ ഖബറടക്കിയപ്പോൾ
സലാല: കഴിഞ്ഞദിവസം ഐൻ ഗർസീസിൽ വെള്ളത്തിൽ വീണ് മരണപ്പെട്ട ഹാഷിം അബ്ദുൽ ഖാദറിന്റെ മയ്യിത്ത് സലാലയിൽ ഖബറടക്കി. വൈകീട്ട് നാലിന് മസ്ജിദ് ബാഅലവി ഖബറിസ്ഥാനിലാണ് മറമാടിയത്. മയ്യിത്ത് നമസ്കാരത്തിന് ഇസ്മായിൽ ബുഖാരി കടലുണ്ടി നേതൃത്വം നൽകി. ഐ.സി.എഫ് പ്രവർത്തകർ മേൽനോട്ടം നിർവഹിച്ചു. വിവിധ സംഘടന നേതാക്കളും പൗരപ്രമുഖരും സഹപാഠികളും സ്വദേശി പ്രമുഖരും ഉൾപ്പടെ നൂറുകണക്കിനാളുകൾ സംസ്കാര ചടങ്ങിൽ സംബന്ധിച്ചു. നാട്ടിൽ നിന്ന് ഭാര്യാസഹോദരന്മാർ രാവിലെ എത്തിയിരുന്നു.
സലാലയിലെ മുതിർന്ന പ്രവാസിയും പൗരപ്രമുഖനായ അൽ ഹഖ് അബ്ദുൽ ഖാദറിന്റെ മകനാണ് മരണപ്പെട്ട ഹാഷിം (37). തൃശൂർ ജില്ലയിലെ തളിക്കുളം സ്വദേശിയാണ്. കുടുംബത്തോടൊപ്പം കാനഡയിലായിരുന്നു താമസം. സലാലയിലെ ഐൻ ജർസീസ് വാദിയിൽ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അപകടം. കാനഡയിൽനിന്ന് സൗദിലെത്തി ഉംറ കഴിഞ്ഞ് സലാലയിലുള്ള മാതാപിതാക്കളുടെ സമീപത്തേക്ക് വന്നതായിരുന്നു. കുടുംബസമേതം വാദിയിൽ കുളിക്കാനിറങ്ങിയപ്പോൾ ഹാഷിം മുങ്ങിപ്പോവുകയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

