Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒമാനിൽ വാഹനാപകടത്തിൽ മരിച്ച അലാന മറിയയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsbookmark_border
മസ്കത്ത്: ഒമാനിലെ സിനാവിൽ വാഹനാപകടത്തിൽ മരിച്ച മലപ്പുറം അരീക്കോട് സ്വദേശിനി അലാന മറിയയുടെ (14) മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ഇന്നലെ രാത്രിയോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
അരീക്കോട് തോട്ടത്തിൽ വീട്ടിൽ സിജു മാനുവൽ-മോളി സിജു ദമ്പതികളുടെ മകളാണ്. അലാനയുടെ എംബാമിങ്ങും പ്രാർഥനാ ചടങ്ങുകളും ചെവ്വാഴ്ച രാവിലെ 11.30ന് എക്സ്പ്രസ് വേക്ക് സമീപമുള്ള മെഡിക്കൽ സിറ്റി ആശുപത്രിയിൽ നടത്തി. മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Next Story

