സ്റ്റാർകെയറിൽ ബാബിൽ ഗ്രൂപ്: സുപ്രധാന ഒാഹരി സ്വന്തമാക്കി
text_fieldsഡോ.സാദിഖ് കൊടക്കാട്ടും എസ്.എം. ബഷീറും ഒാഹരി കൈമാറ്റം സംബന്ധിച്ച ധാരണപത്രം കൈമാറുന്നു
മസ്കത്ത്: പ്രമുഖ ഹോസ്പിറ്റൽ ഗ്രൂപ്പായ സ്റ്റാർ കെയറിൽ ഒമാൻ കേന്ദ്രമായുള്ള ബാബിൽ ഗ്രൂപ് സുപ്രധാന ഒാഹരി സ്വന്തമാക്കി. ഒമാൻ കേന്ദ്രമായുള്ള ഹോൾഡിങ് കമ്പനിയായ സ്റ്റാർ കെയർ ഇൻറർനാഷനലിനു കീഴിൽ സുൽത്താനേറ്റിലും യു.എ.ഇയിലുമായി നിരവധി പ്രശസ്ത ആശുപത്രികൾ, മെഡിക്കൽ സെൻററുകൾ, ഫാർമസികൾ എന്നിവ പ്രവർത്തിക്കുന്നുണ്ട്. സപ്ലൈസ്, ട്രേഡിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ പ്രവർത്തിക്കുന്ന ഒമാൻ ആസ്ഥാനമായുള്ള കമ്പനിയാണ് ബാബിൽ ഗ്രൂപ്.
ആറിലധികം രാജ്യങ്ങളിലാണ് കമ്പനിയുടെ പ്രവർത്തനം. കൂടുതൽ ഒാഹരി സ്വന്തമാക്കിയേതാടെ സ്റ്റാർ കെയറിെൻറ ഡയറക്ടർ ബോർഡിൽ ബാബിൽ ഗ്രൂപ് അംഗമായി. സ്റ്റാർ കെയറിെൻറ തുടക്കം മുതൽ ബാബിൽ ഗ്രൂപ്പിന് ചെറിയ ഒാഹരിയുണ്ടെന്ന് ബാബിൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ എസ്.എം ബഷീർ പറഞ്ഞു. ഇതുവഴി രാജ്യത്തെ ഹെൽത്ത് കെയർ മേഖലയുടെ സാധ്യതയെ കുറിച്ച് പൊതുവായും സ്റ്റാർ കെയറിനെ കുറിച്ചും നല്ല ഉൾക്കാഴ്ച ലഭിച്ചു.
അതിനാൽ ഒരു അവസരം ലഭിച്ചപ്പോൾ സ്റ്റാർ കെയറിെൻറ സുപ്രധാന ഒാഹരി സ്വന്തമാക്കുകയാണെന്ന് എസ്.എം. ബഷീർ പറഞ്ഞു. കോവിഡ് മഹാമാരി ഹെൽത്ത്കെയർ വിപണിയിൽ നിരവധി മാറ്റങ്ങൾ വരുത്തിയതായി സ്റ്റാർ കെയർ ഇൻറർനാഷനൽ ചെയർമാൻ ഡോ. സാദിഖ് കൊടക്കാട്ട് പറഞ്ഞു. പുതിയ സാധാരണ ജീവിതത്തിന് അനുസരിച്ച് സ്റ്റാർ കെയർ പ്രവർത്തനരീതികളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒമാനിലും വിദേശത്തും ഹെൽത്ത്കെയർ വിപണിയിൽ ലഭ്യമായ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്റ്റാർ കെയർ മുന്നിൽ തന്നെയുണ്ടെന്ന് ഡോ. സാദിഖ് പറഞ്ഞു.
ഒമാനിൽ സഹ ബ്രാൻഡിലുള്ള ചെറിയ ചെലവുള്ള ക്ലിനിക്കുകളുടെ പ്രവർത്തനം വ്യാപിപ്പിച്ചുവരുകയാണെന്ന് സ്റ്റാർഗ്രൂപ് സി.ഇ.ഒയും സഹസ്ഥാപകനുമായ നാസർ ബത്ത പറഞ്ഞു. കോവിഡ് സാഹചര്യത്തിെൻറ അനിവാര്യതയായ ഹോം കെയർ ഡിവിഷൻ പ്രവർത്തനവും വിപുലമാക്കുന്നുണ്ട്. പുതിയ നിക്ഷേപങ്ങൾവഴി കൂടുതൽ ജനങ്ങളിലേക്ക് എത്താൻ കഴിയുമെന്ന് സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

