സുൽത്താന്റെ സ്ഥാനാരോഹണ വാർഷികം; ബോട്ട് പരേഡ് നാളെ
text_fieldsമസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ സ്ഥാനാരോഹണ വാർഷികത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് ജനറൽ ഫോർ നാഷനൽ സെലിബ്രേഷൻസ് വെള്ളിയാഴ്ച ബോട്ട് പരേഡ് സംഘടിപ്പിക്കും. പൈതൃക-ടൂറിസം മന്ത്രാലയത്തിന്റെയും മസ്കത്ത് മുനിസിപ്പാലിറ്റിയുടെയും സഹകരണത്തോടെയുള്ള പരേഡ് ഒമാന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തിന്റെ ആഘോഷമാകും. രാവിലെ 8.30 ന് നടക്കുന്ന സമ്മേളനത്തിനുശേഷം ഒമ്പത് മണിക്ക് മറീന ബന്ദർ അൽ റൗദയിൽനിന്ന് പരേഡ് ആരംഭിക്കും.
തുടർന്ന് ജുമൈറ ഹോട്ടൽ, മത്ര കോർണിഷ് എന്നിവയുൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങളിലൂടെ കടന്ന് അൽ മൗജ് മസ്കത്ത് മറീനയിൽ സമാപിക്കും. ദേശീയ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും പ്രതീകമായി മസ്കത്തിലെ മനോഹരമായ ജലാശയങ്ങളിലൂടെ കടന്നുപോകുന്ന ബോട്ട് പരേഡ് വൈകുന്നേരം അഞ്ച് മണിക്ക് സമാപിക്കും. പരേഡിൽ പങ്കെടുക്കാൻ എല്ലാവർക്കും അവസരമുണ്ടാകും. രണ്ട് റിയാലാണ് രജിസ്ട്രേഷൻ ഫീസ്. താൽപര്യമുള്ളവർക്ക് https://shorturl.at/AKQ10 എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

