ഗൂബ്ര ബീച്ചിൽ ബോട്ടപകടം; ഒമ്പതു പേരെ രക്ഷിച്ചു
text_fieldsഗൂബ്ര ബീച്ചിൽ നടന്ന ബോട്ടപകടത്തിൽപ്പെട്ടവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സി.ഡി.എ.എ) നേതൃത്വത്തിൽ രക്ഷപ്പെടുത്തുന്നു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ വാണിജ്യ ബോട്ട് അപകടത്തിൽപ്പെട്ടു. ഒമ്പത് പേരടങ്ങുന്ന ജീവനക്കാരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി. ബൗഷർ വിലായത്ത് ഗൂബ്ര ബീച്ചിലായിരുന്നു സംഭവം.
അപകടം നടന്നയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അംഗങ്ങളുടെ സമയോചിത ഇടപെടലിലൂടെയാണ് ബോട്ടിൽ ജീവനക്കാരെ രക്ഷിച്ച് കരക്കെത്തിച്ചത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

