ബി.എൻ.ഐ ലീഡേഴ്സ് സമ്മിറ്റ് സമാപിച്ചു
text_fieldsമസ്കത്തിൽ നടന്ന ബി.എൻ.ഐ ലീഡേഴ്സ് സമ്മിറ്റിൽനിന്ന്
മസ്കത്ത്: സംരംഭകർക്ക് ആത്മവിശ്വാസം പകർന്ന് ബി.എൻ.ഐ ലീഡേഴ്സ് സമ്മിറ്റ് -2026 സമാപിച്ചു. ആഗോളതലത്തിൽ, 76 രാജ്യങ്ങളിലായി 35 ലക്ഷം അംഗങ്ങളുള്ള ഏറ്റവും വലിയ ബിസിനസ് ശൃംഖലയാണ് ബി.എൻ.ഐ. ഖുറം ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന പരിപാടിയിൽ മജ്ലിസ് ശൂറയുടെ സാമ്പത്തിക കമ്മിറ്റി ചെയർമാൻ അഹമ്മദ് സെയ്ദ് അബ്ദുല്ല അൽ ഷർഖിയും ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി. വി. ശ്രീനിവാസും മുഖ്യാതിഥികളായി. ഒമാനും ഇന്ത്യയും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കുമിടയിൽ തുറക്കുന്ന വിപണി സാധ്യതകളും ഇത് വ്യവസായികൾക്കു ബിസിനസ് വളർച്ചയായി മാറ്റുന്നതിൽ വഹിക്കുന്ന പങ്കിനെ കുറിച്ചും അംബാസഡർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ബിസിനസിൽ എപ്പോഴും വിശ്വാസ്യതക്കാണ് പ്രാധാന്യമെന്നും വിശ്വാസ്യതക്ക് മേലാണ് എപ്പോഴും സ്ഥാപനത്തിന്റെ വളർച്ചെയെന്നും കഴിഞ്ഞ 55 വർഷത്തെ അനുഭവത്തെ മുൻനിർത്തി ചടങ്ങിലെ പ്രത്യേക അതിഥിയായ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ചാൻസലർ ഡോ. പി. മുഹമ്മദ് അലി പറഞ്ഞു. കോർപറേറ്റ് കണക്ഷൻസ് വൈസ് പ്രസിഡന്റ് രതി മുഖ്യ പ്രഭാഷണം നടത്തി.
എസ്.എം.ഇയുടെ വളർച്ചയെയും വൈവിധ്യവൽകരണത്തെയും കുറിച്ചുള്ള ഉന്നതതല പാനൽ ചർച്ച നടന്നു. ഷറക സി.ഇ.ഒ അലി അൽ മുഖബൈൽ, അസാവർ സി.ഇ.ഒ, അബ്ദുൽ ഖാലിദ് ബിൻ സെയ്ദ് അൽ ബുസൈദി, ക്രോവ് ഒമാൻ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഡോ. ഡേവിസ് കല്ലുക്കാരൻ എന്നിവരായിരുന്നു പാനലിസ്റ്റുകൾ. ബി.എൻ.ഐ നെറ്റ്വർക്ക് വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ടെന്നും വരും മാസങ്ങളിൽ സുഹാറിലും കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ചെയർമാൻ പി ശ്രീകുമാർ പറഞ്ഞു. ബി.എൻ.ഐ ഓപറേഷൻസ് ഡയറക്ടർ ഖദീജ സഫാന സംസാരിച്ചു. നൗഷാദ് കക്കരി, മുഹമ്മദ് ഷെരീഫ്, മുർത്തസ ജരിവേല എന്നിവരടക്കമുള്ളവരെ ചടങ്ങിൽ അംബാസഡർ ജി.വി. ശ്രീനിവാസ്, അഹമ്മദ് സെയ്ദ് അബ്ദുല്ല അൽ ഷർഖി, ഡോക്ടർ പി. മുഹമ്മദലി എന്നിവർ ചേർന്ന് ആദരിച്ചു. ജനറൽ സെക്രട്ടറി അദീപ് ജേക്കബ് നന്ദി പറഞ്ഞു. ഷമ്മീസ്, രജിത്, റോണി, അഫ്സ, അനൂപ്, അർഷദ്, മൻമോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

