പസഫിക് ബ്ലൂഫിൻ ട്യൂണയെ സൂർ തീരത്തുനിന്ന് ലഭിച്ചു
text_fieldsമസ്കത്ത്: അപൂർവയിനത്തിൽ പെടുന്ന പസഫിക് ബ്ലൂഫിൻ ട്യൂണ മത്സ്യത്തെ ഒമാൻ തീരത്തുനിന്ന് ലഭിച്ചു. കഴിഞ്ഞ മേയ് 11ന് സൂർ തീരത്തുനിന്ന് 40 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തിയവരുടെ വലയിലാണ് ഇത് കുടുങ്ങിയത്. പരിശോധനകൾക്ക് ഒടുവിലാണ് ഇത് അപൂർവയിനത്തിൽ പെടുന്ന ബ്ലൂഫിൻ ട്യൂണയാണെന്ന് കണ്ടെത്തിയതെന്ന് കാർഷിക ഫിഷറീസ് മന്ത്രാലയത്തിലെ മറൈൻ സയൻസ് ആൻഡ് ഫിഷറീസ് സെൻറർ ഡയറക്ടർ ഡോ. അബ്ദുൽ അസീസ് അൽ മർസൂഖി പറഞ്ഞു. പത്തു വയസ്സുള്ള മീനിനെയാണ് ലഭിച്ചത്. രണ്ടര മീറ്റർ വരെ നീളവും 237 കിലോഗ്രാം വരെ ഭാരവും ഉണ്ടാകാൻ സാധ്യതയുള്ളതാണ് ഇൗ മത്സ്യം.
ലോകത്ത് എട്ടിനത്തിൽ പെടുന്ന ട്യൂണ മത്സ്യങ്ങളാണ് ഉള്ളത്. ലോങ്ടെയിൽ ട്യൂണ, യെല്ലോഫിൻ ട്യൂണ, ബിഗെയെ ട്യൂണ എന്നിവയാണ് ഒമാൻ കടലിൽ കണ്ടുവരുന്നത്. അത്ലാൻറിക് ബ്ലൂഫിൻ ട്യൂണ കഴിഞ്ഞാൽ ഏറ്റവും വലിയ ട്യൂണ ഇനത്തിൽപെടുന്ന മത്സ്യമാണ് പസഫിക് ബ്ലൂഫിൻ എന്നും ഡോ. അബ്ദുൽ അസീസ് പറഞ്ഞു. ദീർഘദൂരം സഞ്ചരിക്കുന്നവയാണ് ഇവ. കാലാവസ്ഥാ മാറ്റത്തിന് അനുസരിച്ചാണ് ഇവ ആവാസ സ്ഥാനം മാറുക. കാലാവസ്ഥാ മാറ്റത്തെ തുടർന്ന് കടൽജലം ചൂടുപിടിച്ചത് വഴി ഭക്ഷണം കുറഞ്ഞതാകാം ഇൗ മത്സ്യത്തിെൻറ ആവാസ വ്യവസ്ഥയിൽനിന്നുള്ള പലായനത്തിന് കാരണമെന്ന് മറൈൻ സയൻസ് വിദഗ്ധനായ ഡോ. ഷാമ സാക്കി പറഞ്ഞു. ഇൻറർനാഷനൽ യൂനിയൻ ഫോർ കൺവെൻഷൻ ഒാഫ് നേച്ചറിെൻറ റെഡ്ബുക്കിൽ വംശനാശ സാധ്യതയുള്ള മത്സ്യയിനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നതാണ് പസഫിക് ബ്ലൂഫിൻ ട്യൂണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
