മസ്കത്ത് ഇന്ത്യന്‍ സ്കൂളിൽ ‘ബ്ലോസം’ സ്ഥാനാരോഹണച്ചടങ്ങ്
text_fieldsമസ്കത്ത്: മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥി പ്രതിനിധി സഭ (ബ്ലോസം) സ്ഥാനാരോഹണ ചടങ്ങ് നടന്നു. ഫ്രഞ്ച് പ്രതിരോധ വകുപ്പിെൻറ ഉപസ്ഥാനപതിയായ കേണല്‍ എമ്മാന്യൂയേല് കുസ്പേല് ദ്യു മെന്‍സില്‍, ഭാര്യ മദാം ലൊറാന്സ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. സ്കൂൾ ഡയറക്ടർ ബോർഡ്, മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു. കുട്ടികള്‍ക്ക് ഉണര്‍വും ആത്മവിശ്വാസവും പ്രദാനംചെയ്യുന്ന ഒരു ഗാനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന്, ‘ബ്ലോസ’ ത്തിെൻറ ഗുണഗണങ്ങള്‍ ചിത്രീകരിക്കുന്ന വിഡിയോയും പ്രദര്‍ശിപ്പിച്ചു.
ഡാനിയല്‍ തഷ്ലി എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയുടെ ഉപകരണസംഗീതം പരിപാടിയിലെ ആകര്‍ഷകമായ ഒന്നായിരുന്നു. 224 കുട്ടികളാണ് സ്ഥാനാരോഹണം നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. രാജീവ്കുമാര്‍ ചൗഹാനും എസ്.എം.സി കണ്‍വീനര്‍ ഡോ. തഷ്ലി തങ്കച്ചനും ചേര്‍ന്ന് മുഖ്യാതിഥിയെ ഉപഹാരം നൽകി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
