Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ബ്ലൂം ​ഹ​വാ​ന സ​ലാ​ല...

‘ബ്ലൂം ​ഹ​വാ​ന സ​ലാ​ല ഫെ​സ്റ്റി​വ​ലി’​ന്​ വ​ർ​ണാ​ഭ തു​ട​ക്കം

text_fields
bookmark_border
bloom hawana fest
cancel
camera_alt

 ‘ബ്ലൂം ​ഹ​വാ​ന സ​ലാ​ല ഫെ​സ്റ്റി​വ​ലി’​ന്​ സ​ലാ​ല​യി​ൽ തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​സ്ക​ത്ത്​: ഖ​രീ​ഫ്​ സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യി പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം സം​ഘ​ടി​പ്പി​ക്കു​ന്ന ‘ബ്ലൂം ​ഹ​വാ​ന സ​ലാ​ല ഫെ​സ്റ്റി​വ​ൽ’ പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ബി​സി​ന​സ് പ്ലാ​റ്റ്‌​ഫോ​മാ​യ തൈ​സീ​ർ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന പ​രി​പാ​ടി ആ​ഗ​സ്റ്റ് 11 വ​രെ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ഹ​വാ​ന സ​ലാ​ല​യി​ലാ​ണ് അ​ര​ങ്ങേ​റു​ക. ഫെ​സ്റ്റി​വ​ലി​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ​ക്ക്​ ഒ​മാ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്‌​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ശൈ​ഖ്​ ഫൈ​സ​ൽ ബി​ൻ അ​ബ്ദു​ല്ല അ​ൽ റ​വാ​സ്​ നേ​തൃ​ത്വം ന​ൽ​കി.

പ്ര​തി​ദി​നം പ​തി​നാ​യി​ര​ത്തോ​ളം സ​ന്ദ​ർ​ശ​ക​ർ എ​ത്തു​മെ​ന്നാ​ണ് സം​ഘാ​ട​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. വി​വി​ധ പ​രി​പാ​ടി​ക​ളി​ലൂ​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും സു​സ്ഥി​ര​ത​യെ​ക്കു​റി​ച്ചും അ​വ​ബോ​ധം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നൊ​പ്പം, സ​ർ​ഗാ​ത്മ​ക​ത​യും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ക്കു​ന്ന കാ​ഴ്ച അ​നു​ഭ​വം ന​ൽ​കാ​നാ​ണ് സം​ഘാ​ട​ക​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ഫെ​സ്റ്റി​വ​ലി​ൽ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലു​ള്ള സ​സ്യ​ങ്ങ​ളു​ടെ ചെ​റി​യ പ്ര​ദ​ർ​ശ​ന​വും ഉ​ണ്ടാ​യി​രി​ക്കും. പെ​യി​ന്റി​ങ്, സം​ഗീ​തം, തെ​രു​വു​നാ​ട​കം, മ​റ്റ് ക​ല​ക​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ പ​രി​പാ​ടി​ക​ളു​മു​ണ്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beginsbloom hawana salalah fest
News Summary - Bloom Hawana Salalah Festival begins
Next Story