രക്തം ദാനം ചെയ്യണം
text_fieldsമസ്കത്ത്: ക്ഷാമം നേരിടുന്നതിനാൽ അടിയന്തരമായി രക്തം ദാനം ചെയ്യണമെന്ന് സെന്‍ട്രല്‍ ബ്ലഡ് ബാങ്ക് അധികൃതര്‍ ആവശ്യപ്പെട്ടു. വേനല്‍ക്കാലത്ത് ദാതാക്കളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണുണ്ടായിരിക്കുന്നത്.
ബൗശര്‍ ബ്ലഡ് ബാങ്കില്‍ ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയും നേരിട്ടെത്തി രക്തദാനം ചെയ്യാം.
94555648 എന്ന നമ്പറില്‍ വാട്സ്ആപ് വഴിയോ 24591255 എന്ന ലാന്‍ഡ് ലൈന്‍ നമ്പറിലോ മുന്‍കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യാതെയും രക്തം നൽകാം. ദിനംപ്രതി 140 യൂനിറ്റ് രക്തം വരെയാണ് രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ നിലവില്‍ ആവശ്യം വരുന്നത്.

