Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്തത്തിൽ അണുബാധ:...

രക്തത്തിൽ അണുബാധ: തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു

text_fields
bookmark_border
രക്തത്തിൽ അണുബാധ: തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു
cancel
camera_alt

മനോജ് 

മസ്കത്ത്: രക്തത്തിലെ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരുന്ന തൃശൂർ സ്വദേശി മസ്കത്തിൽ മരിച്ചു.കൊടുങ്ങല്ലൂർ മാടവന കാട്ടക്കുളം കാരേഴത്ത് ഭാസ്കരെൻറ മകൻ മനോജാണ് (40) ബുധനാഴ്ച രാവിലെ അൽ ഖുവൈറിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

കോവിഡിനെ തുടർന്ന് രണ്ടുമാസം മുമ്പാണ് മനോജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസം അമിറാത്തിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റിവ് ആയെങ്കിലും അണുബാധയെ തുടർന്ന് സ്ഥിതി ഗുരുതരമായി തുടരുകയായിരുന്നു. സ്വന്തമായി പ്ലംബിങ് വർക്കുകൾ ഏറ്റെടുത്ത് നടത്തിവരുകയായിരുന്നു.

ഭാര്യ: രേഷ്മ. മക്കൾ: അനശ്വർ കൃഷ്ണ, അനയ് കൃഷ്ണ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുകയാണ്.

Show Full Article
TAGS:Death news manoj 
News Summary - Blood infection: A native of Thrissur died in Muscat
Next Story