ബ്ലഡ് ഡോണേഴ്സ് ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ബ്ലഡ് ഡോണേഴ്സ് ഒമാൻ പ്ലേറ്റ്ലറ്റ്, രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.71 പേർ രജിസ്ട്രേഷൻ ചെയ്ത ക്യാമ്പിൽ 49 പേർ രക്ത ദാനവും ഒമ്പതു പേർ പ്ലേറ്റ്ലറ്റും നൽകി. രക്തദാനം ചെയ്തവരെ വീ ഹെൽപ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ കോഓഡിനേറ്റർമാർ പ്രശംസിച്ചു.
ബ്ലഡ് ബാങ്ക് അധികൃതരുടെ ആവശ്യ പ്രകാരമാണ് മസ്കത്ത് ബൗഷർ ബ്ലഡ് സെന്ററിൽ വീ ഹെൽപ്പ് ക്യാമ്പുകൾ ഓരോ മാസങ്ങളിലും നടത്തിവരുന്നത്.
കോഡിനേറ്റർമാർക്കും ക്യാമ്പിനെത്തിയ മറ്റു അംഗങ്ങൾക്കും വീ ഹെൽപ്പ് കോഡിനേറ്റർമാരായ ജയശങ്കർ, വിനോദ് വാസുദേവ്, യതീഷ് കുറുപ്പ്, അഫ്രീദ്, എബി ഓതറ തുടങ്ങിയവർ നന്ദി അറിയിച്ചു. ക്യാമ്പിന് വിനോദ് വാസുദേവ്, ജയശങ്കർ തുടങ്ങിയവർ നേതൃത്വം നൽകി.

