Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരക്​തദാതാക്കളുടെ...

രക്​തദാതാക്കളുടെ എണ്ണത്തിൽ ലോക റെക്കോഡിട്ട്​ ഒമാൻ

text_fields
bookmark_border
രക്​തദാതാക്കളുടെ എണ്ണത്തിൽ ലോക റെക്കോഡിട്ട്​ ഒമാൻ
cancel

മ​സ്​​ക​ത്ത്​: ര​ക്​​ത​ദാ​താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഗി​ന്ന​സ്​ ബു​ക്കി​ൽ ഇ​ടം​പി​ടി​ച്ച്​ ഒ​മാ​ൻ. എ​ട്ടു​ മ​ണി​ക്കൂ​റി​നു​ള്ളി​ൽ 5555 പേ​രാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്.
ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള 3034 പേ​ർ എ​ന്ന റെ​ക്കോ​ഡാ​ണ്​ ഇ​തോ​ടെ പ​ഴ​ങ്ക​ഥ​യാ​യ​ത്. ‘നി​ങ്ങ​ളു​ടെ ര​ക്​​തം മ​റ്റു​ള്ള​വ​ർ​ക്ക്​ ജീ​വ​നാ​ണ്​’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ര​ക്​​ത​ദാ​ന കാ​മ്പ​യി​നി​​​​െൻറ ഭാ​ഗ​മാ​യാ​ണ്​ ഗി​ന്ന​സ്​ റെ​ക്കോ​ഡ്​ മ​റി​ക​ട​ക്ക​ൽ യ​ത്​​നം സം​ഘ​ടി​പ്പി​ച്ച​ത്. ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ജീ​വ​ന​ക്കാ​രു​ടെ ഫെ​ല്ലോ​ഷി​പ്​​ ഫ​ണ്ട്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ബ്ല​ഡ്​ ഡൊ​ണേ​ഷ​ൻ സ​ർ​വി​സ​സ്​ ഡി​പ്പാ​ർ​ട്ട്​​മ​​​െൻറി​​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ രാ​ജ്യ​ത്തി​​​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ര​ക്​​ത​ദാ​താ​ക്ക​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ ന​ട​ത്തി​യ​ത്.

ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​വ​ർ 28 ദി​വ​സ​ത്തി​ന​കം ര​ക്​​ത​ദാ​നം ന​ട​ത്തി​യാ​ൽ മ​തി​യാ​കും.
ടൂ​റി​സം മ​ന്ത്രാ​ല​യം ആ​സ്​​ഥാ​ന​ത്ത്​ ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ സ​ഇൗ​ദി​യു​ടെ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ്​ റെ​ക്കോ​ഡ്​ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. അ​റ​ബ്​ ലോ​ക​ത്ത്​ ഇ​താ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​രം ഒ​രു യ​ത്​​നം ന​ട​ന്ന​​തെ​ന്ന്​ ദേ​ശീ​യ ര​ക്​​ത​ദാ​ന പ​ദ്ധ​തി അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​ഫ​യേ​ഴ്​​സ്​ ഡ​യ​റ​ക്​​ട​ർ ജ​ന​റ​ൽ ഖാ​ലി​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ മ​ൻ​ത​രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsblood doners
News Summary - blood doners-oman-oman news
Next Story