കേരള പ്രവാസി അസോസിയേഷൻ രക്തദാനം നടത്തി
text_fieldsകേരള പ്രവാസി അസോസിയേഷൻ രക്തദാന ക്യാമ്പ്
മസ്കത്ത്: കേരള പ്രവാസി അസോസിയേഷൻ മസ്കത്ത് കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ 48 പേർ രക്തം നൽകി.
ക്യാമ്പിന് അസോസിയേഷൻ രക്ഷാധികാരികളായ ഫവാസ് മുഹമ്മദ്, സദാനന്ദൻ, പ്രസിഡൻറ് വിജയകുമാർ, വൈസ് പ്രസിഡൻറ് കെ.എൻ. ഷാജി, സെക്രട്ടറി ഡി. അജികുമാർ, കൺവീനർമാരായ നിഷ പ്രഭാകരൻ, പ്രകാശ് വി. നായർ, ജയശങ്കർ, ട്രഷറർ സുമേഷ് തുടങ്ങിയവരും മറ്റ് എക്സിക്യൂട്ടിവ് അംഗങ്ങളും നേതൃത്വം നൽകി.
ഇത്തരമൊരു മഹനീയ കാര്യം ചെയ്യാൻ കഴിഞ്ഞതിൽ ദൈവത്തോട് കടപ്പെട്ടിരിക്കുന്നതായി അസോസിയേഷൻ അംഗങ്ങൾ അഭിപ്രായപ്പെട്ടു. വരുംകാലങ്ങളിൽ കൂടുതൽ സന്നദ്ധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുന്നതായും സംഘാടകർ അറിയിച്ചു.

