രക്തദാനം: സലാല ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പ് സജീവം
text_fieldsസലാല ബ്ലഡ് ഡോണേഷൻ ഗ്രൂപ് അംഗങ്ങൾ രക്തം നൽകുന്നു
സലാല : അടിയന്തര ഘട്ടങ്ങളിൽ രക്തം ആവശ്യമായി വരുന്നവർക്ക് കൈത്താങ്ങുമായി സലാല ബ്ലഡ് ഡൊണേഷൻ ഗ്രൂപ്. അടിയന്തര ഹൃദയശാസ്ത്രക്രിയക്കായി സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മംഗലാപുരം സ്വദേശിക്കാണ് കഴിഞ്ഞ ദിവസം ഈ യുവാക്കൾ തുണയായത്. അപൂർവ ഗ്രൂപ്പായ ഒ നെഗറ്റിവ് രക്തമാണ് വേണ്ടിയിരുന്നത്. ഗ്രൂപ്പിലെ എട്ട് അംഗങ്ങൾ ഉടൻ ആശുപത്രിയിലെത്തി ആവശ്യത്തിന് രക്തം നൽകുകയായിരുന്നു. ടാക്സി വിളിച്ചും മറ്റും ആശുപത്രിയിലെത്തി രക്തം നൽകി, വലിയ ഉപകാരമാണ് ചെയ്തതെന്ന് നാട്ടുകാരൻ കമാൽ പറഞ്ഞു. സമൂഹിക പ്രവർത്തകൻ സിറാജ് സിദാന്റെ നേത്യത്വത്തിൽ അടുത്ത കാലത്ത് രൂപം കൊണ്ടതാണ് സലാല ബ്ലഡ് ഡൊണേഷൻ ഗ്രൂപ്. നേരത്തെ സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നേരത്തെ രക്തദാന ക്യാമ്പ് നടത്തിയിരുന്നു.

