Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കേരള വിഭാഗം രക്തദാനഡ്രൈവ്
text_fieldsbookmark_border
മസ്കത്ത്: ഒമാൻ ബ്ലഡ്ബാങ്കുമായി സഹകരിച്ചുള്ള രക്തദാന ഡ്രൈവുമായി ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗം. മേയ് 10ന് ആരംഭിച്ച രക്തദാനം വരുംദിവസങ്ങളിലും തുടരും. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് 12.30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ ഒമാനിൽ രക്തത്തിെൻറ ലഭ്യതയിൽ കുറവുള്ളതിനാൽ ആരോഗ്യ മന്ത്രാലയം രക്തദാനത്തിന് അഭ്യർഥന പുറപ്പെടുവിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് കേരള വിഭാഗം പുതിയ ഉദ്യമവുമായി രംഗത്തെത്തിയിട്ടുള്ളത്. നാട്ടിൽ പോയി വന്ന് നാലുമാസം പൂർത്തിയായവർക്കു രക്തം ദാനം ചെയ്യാം. മത്ര വിലായതിൽ താമസിക്കുന്നവരുടെ രക്തം താൽക്കാലികമായി സ്വീകരിക്കുന്നതല്ലെന്ന് അധികാരികൾ അറിയിച്ചിട്ടുണ്ട്.രക്തദാനത്തിന് താൽപര്യമുള്ളവർ സാമൂഹിക ക്ഷേമ വിഭാഗം കോഓഡിനേറ്റർ റിയാസിനെ 9988 6914 എന്ന നമ്പറിൽ ബന്ധപ്പെടണം.
Next Story
