അബീർ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ്
text_fieldsമസ്കത്ത്: റൂവി അബീർ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. വീ ഹെൽപ് മസ്കത്ത്, ഒാൾ കേരള മസ്കത്ത് വിമൻസ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. സെൻട്രൽ ബ്ലഡ് ബാങ്ക് അധികൃതരുടെ പങ്കാളിത്തവും ക്യാമ്പിന് ഉണ്ടായിരുന്നു. രക്തദാതാക്കൾക്ക് സൗജന്യ കൊളസ്ട്രോൾ പരിശോധനക്കുള്ള സൗകര്യവും ഒരുക്കിയിരുന്നു. രക്തദാനത്തിനായി സൗകര്യമൊരുക്കാൻ സാധിച്ചത് മഹത്തായ സന്ദർഭമായാണ് കണക്കാക്കുന്നതെന്ന് അബീർ മെഡിക്കൽ ഗ്രൂപ് ഒമാൻ ഒാപറേഷൻസ് ഡയറക്ടർ ജംഷീർ ഹംസ പറഞ്ഞു. രക്തദാനം എളുപ്പവും സൗകര്യപ്രദവുമാക്കുക ലക്ഷ്യമിട്ടാണ് ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതെന്ന് മെഡിക്കൽ ഡയറക്ടർ ഡോ. സുകുമാരൻ പറഞ്ഞു.
