രക്തദാന-നേത്ര പരിശോധനാ ക്യാമ്പ്
text_fieldsമുസന്ന: സഞ്ചാരം-തനിമ ഒമാൻ മുസന്ന ഏരിയകൾ ചേർന്ന് രക്തദാന-നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. യൂനിറ്റി സെൻററിൽ നടന്ന പരിപാടി ജമാൽ എടക്കുന്നം ഉദ്ഘാടനം ചെയ്തു. തനിമ രക്ഷാധികാരി യാസിർ മൊയ്തു അധ്യക്ഷത വഹിച്ചു. ഹെൽത്ത് സെൻററിലെ ഡോ. മുസ്തഫ, ട്രീജി മജാൻ ഐ ക്ലിനിക് മാനേജർ ഷജീഷ്, മുഹമ്മദ് ഖാസിം എന്നിവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. സഞ്ചാരം മുസന്ന ചീഫ് കോഒാഡിനേറ്റർ ഫൈസൽ വലിയാറ പരിപാടി വിശദീകരിച്ചു.
തനിമ എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഷഫീഖ് പ്രാർഥന നടത്തി. റുസ്താഖ് ബ്ലഡ് ബാങ്കിെൻറയും ട്രീജി മജാൻ ഐ ക്ലിനിക്കിെൻറയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. നൂറോളം പേർ പെങ്കടുത്തു. സഞ്ചാരം മുസന്ന വളൻറിയർമാരായ നിസാർ ബാഹർ, നജഫ് അൽമാജിദ്, ആർ.എസ് നൂറുദ്ദീൻ, അനീഷ് ഇബ്രാഹിം, അബ്ദുൽ ഗഫൂർ, ഷിറിൻ യാസിർ എന്നിവരും തനിമ പ്രവർത്തകരായ അബ്ദുൽ ഹമീദ്, തൗഫീഖ് ജബ്ബാർ, നസ്റുദ്ദീൻ അൽമാജിദ്, മുർശിദ് മാസ്റ്റർ, റഊഫ് ഐബെൽ, നുസ്റത്ത് ടീച്ചർ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. രക്തദാതാക്കളുടെ വിവരങ്ങൾ സഞ്ചാരം മുസന്ന ഹെൽപ്ലൈനായ 93797900 / 99331763 / 97486007 നമ്പറുകളിൽ ലഭിക്കും.
