രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു
text_fieldsകേരള പ്രവാസി അസോസിയേഷൻ നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: കേരള പ്രവാസി അസോസിയേഷൻ ഒമാൻ ചാപ്ടറും ആദിപൂൾ ഒമാനും ചേർന്ന് രക്തദാന ക്യാമ്പ് നടത്തി. ബോഷറിലെ സെൻട്രൽ ബ്ലഡ്ബാങ്കിൽ നടന്ന ക്യാമ്പിൽ 75 പേർ പങ്കെടുത്തു. ഇതിൽ 62 പേർ രക്തം ദാനം ചെയ്തു. ഒമാനിൽ ഏറ്റവും കൂടുതൽ രക്തദാനം നടത്തിയ അഹമദ് അൽ ഖാറൂസിയടക്കമുള്ളവർ ക്യാമ്പിൽ പങ്കെടുത്തു.
വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാപകദിന ഭാഗമായി ഒമാൻ നാഷനൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്വദേശികളും വിദേശികളുമടക്കം പങ്കെടുത്തു. ദാതാക്കൾക്ക് സർട്ടിഫിക്കറ്റുകളും സീ പേൾസ്, ലുലു എക്സ്ചേഞ്ച് തുടങ്ങിയവരുടെ ഉപഹാരങ്ങളും ഒമാൻ കാൻസർ അസോസിയേഷെൻറ ബോധവത്കരണ കിറ്റുകളും നൽകി.
വരുംദിവസങ്ങളിൽ രക്തദാന ക്യാമ്പുകളടക്കം സംഘടിപ്പിക്കുമെന്ന് രക്തദാന ക്യാമ്പിെൻറ കോഓഡിനേറ്റർ ഹരേകൃഷ്ണ അറിയിച്ചു. രക്തം ദാനം ചെയ്തവർക്ക് ട്രഷറർ മുഹമ്മദ് അഫ്സൽ നന്ദി പറഞ്ഞു. ഭാരവാഹികളായ വെയിൽസ് മാത്യു, രാജേഷ്, സന്തോഷ്, സാബു കുര്യൻ തുടങ്ങിയവർ ക്യാമ്പിെൻറ പ്രവർത്തനം ഏകോപിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

