രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചു
text_fieldsആൽ ഹരീബ് ഗ്രൂപ് സൂറിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ഒമാനിലെ പ്രമുഖ ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനമായ ആൽ ഹരീബ് ഗ്രൂപ് സൂറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പരേതരായ മാനേജിങ് ഡയറക്ടർ എം.എ.കെ. ഷാജഹാെൻറയും ചെയർമാൻ അലി ഹമദ് ഹരീബ് അൽ അറൈമിയുടെയും ഓർമക്കായി സൂറിലെ ആസ്ഥാനത്താണ് ക്യാമ്പ് സംഘടിപ്പിച്ചത്.
സലാലയിൽ നടന്ന രക്തദാന ക്യാമ്പിെൻറ സംഘാടകർ
ഇത് നാലാം തവണയാണ് ഇങ്ങനെ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഒമാൻ ആരോഗ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിന് കമ്പനി സി.ഇ.ഒ അബ്ദുൽ അസീസ് പൂമക്കോത്ത്, എം.പി അഷ്റഫ്, ഫരീദ് അടിമാലി, അബ്ബാസ് പൂഴിക്കുന്നത്ത് എന്നിവർ നേതൃത്വം നൽകി.
സലാല എസ്.എൻ.ഡി.പി യൂനിയൻ സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡൻറ് രാഗേഷ് കുമാർ ഝാ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം കൺവീനർ സി.വി. സുദർശനൻ ആശംസകൾ നേർന്നു. യൂനിയൻ പ്രസിഡൻറ് രമേഷ് കുമാർ, സെക്രട്ടറി മനോഹരൻ കിളിമാനൂർ, ജോ. സെക്രട്ടറി സുനിൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.ഉണ്ണികൃഷ്ണൻ, സജയൻ മറ്റു യൂനിയൻ കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരും ക്യാമ്പിെൻറ ഭാഗമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

