ഉമ്മൻ ചാണ്ടി അനുസ്മരണം; രക്തദാന കാമ്പയിനുമായി ഇൻകാസ് ഒമാൻ
text_fieldsഇൻകാസ് ഒമാൻ സംഘടിപ്പിച്ച രക്തദാന കാമ്പയിനിൽനിന്ന്
മസ്കത്ത്: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ഒമാൻ ആരോഗ്യമന്ത്രാലയവുമായി സഹകരിച്ച് ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന കാമ്പയിൻ നടത്തി. ഇൻകാസ് ഒമാൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാല ഏരിയ കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തിയ കാമ്പയിനിൽ അറുപതോളം ആളുകൾ രക്തദാനം നടത്തി.
ജനഹൃദയങ്ങളിൽ വസിച്ച ഉമ്മൻ ചാണ്ടി കരുണയുടെയും കരുതലിന്റെയും പ്രതീകമായിരുന്നുവെന്നും അദ്ദേഹത്തിന് കൊടുക്കാവുന്ന ഏറ്റവും വലിയ ആദരവാണ് ഒരു വിലപ്പെട്ട ജീവൻ രക്ഷിക്കാൻ സഹായകമാകുന്ന രക്തദാനമെന്ന പുണ്യപ്രവർത്തിയെന്ന് കാമ്പയിൻ ഉദ്ഘാടനം ചെയ്ത് ഒ.ഐ.സി.സി /ഇൻകാസ് ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. ജന നന്മ ലക്ഷ്യമാക്കി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഇൻകാസ് ഒമാൻ തുടർന്നും ഏറ്റെടുത്തു നടപ്പിലാക്കുമെന്ന് നേതാക്കൾ അറിയിച്ചു.
ഒ.ഐ.സി.സി /ഇൻകാസ് മിഡിലീസ്റ്റ് കൺവീനർ സജി ഔസേഫ് പിച്ചകശ്ശേരിൽ, ഇൻകാസ് ഒമാൻ ദേശീയ പ്രസിഡന്റ് അഡ്വ. എം.കെ.പ്രസാദ്, മുതിർന്ന കോൺഗ്രസ് നേതാവ് എൻ.ഒ. ഉമ്മൻ, സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ.സജി ഉതുപ്പാൻ, ഇൻകാസ് ഒമാൻ ദേശീയ നേതാക്കളായ റെജി കെ. തോമസ്, നിയാസ് ചെണ്ടയാട്, സലീം മുതുവമ്മേൽ, മണികണ്ഠൻ കോതോട്ട്, ബിന്ദു പാലക്കൽ, സജി ചങ്ങനാശ്ശേരി, അബ്ദുൽ കരീം, മറിയാമ്മ തോമസ്, സന്തോഷ് പള്ളിക്കൻ, വിജയൻ തൃശൂർ, ഇ.വി. പ്രദീപ്, ബർക റീജിയണൽ കമ്മിറ്റി പ്രസിഡന്റ് അജോ കട്ടപ്പന, ഗാല ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷൈനു മനക്കര, നേതാക്കളായ റിലിൻ മാത്യു, കിഫിൽ ഇക്ബാൽ, അനു മലമണ്ണേൽ, റോബിൻ, ദിനേശ് ബഹ്ല, ഷിജു റഹ്മാൻ, അജ്മൽ കരുനാഗപ്പള്ളി, ഷബീർ, സൈഗാൾ തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി പ്രവർത്തകർ പങ്കെടുത്തു.

