Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​ദാ​ന ക്യാ​മ്പ്...

ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കെ.​എം.​സി.​സി അ​ല്‍ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി അ​ല്‍ സ​ലാ​മ പോ​ളി ക്ലി​നി​ക്കി‍െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച ര​ക്ത​ദാ​ന ക്യാ​മ്പ്

മ​സ്‌​ക​ത്ത്: കെ.​എം.​സി.​സി അ​ല്‍ഖൂ​ദ് ഏ​രി​യ ക​മ്മി​റ്റി അ​ല്‍ സ​ലാ​മ പോ​ളി ക്ലി​നി​ക് സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ര​ക്ത​ത്തി​ന് ക്ഷാ​മ​മു​ള്ള​തി​നാ​ല്‍ ര​ക്ത​ദാ​താ​ക്ക​ള്‍ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്ന ഒ​മാ​ന്‍ ബ്ല​ഡ് ബാ​ങ്കി‍െൻറ ആ​ഹ്വാ​നം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബൗ​ശ​ര്‍ ബ്ല​ഡ് ബാ​ങ്ക്​ സ​ഹ​ക​ര​ണ​ത്തോ​ടെ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.ഈ ​വ​ര്‍ഷം അ​ല്‍ ഖൂ​ദ് കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ണ്ടാ​മ​ത് ര​ക്ത​ദാ​ന ക്യാ​മ്പാ​ണി​ത്. ഇ​പ്പോ​ഴും നി​ല​നി​ല്‍ക്കു​ന്ന കോ​വി​ഡ് ഭീ​തി കാ​ര​ണം പ​ല​രും ര​ക്തം ദാ​നം ചെ​യ്യാ​ന്‍ മ​ടി​ച്ചി​രി​ക്കു​ന്ന​തി​നാ​ല്‍, ഈ ​ഘ​ട്ട​ത്തി​ല്‍ ര​ക്തം ദാ​നം ചെ​യ്ത​വ​ര്‍ ഏ​റെ പ്ര​ശം​സ അ​ര്‍ഹി​ക്കു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ര​ക്ത​ദാ​നം ന​ട​ത്തി​യ​വ​ര്‍ക്ക് അ​ല്‍ സ​ലാ​മ പോ​ളി​ക്ലി​നി​ക്കി​ല്‍ ഒ​രു​വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വൈ​ദ്യ​പ​രി​ശോ​ധ​ന ന​ല്‍കു​ന്ന​തി​നു​ള്ള കാ​ര്‍ഡ് ന​ല്‍കും. ഏ​രി​യ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ഹ​മീ​ദ് പേ​രാ​മ്പ്ര, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ര്‍ മാ​സ്റ്റ​ര്‍, അ​ല്‍ സ​ലാ​മ ക്ലി​നി​ക് പ്ര​തി​നി​ധി​ക​ളാ​യ സി​ദ്ദീ​ഖ്, ഡോ. ​റ​ഷീ​ദ്, നി​കേ​ഷ്, ലി​ബി​ന്‍, കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​ജീ​ബ് മു​ക്കം, ഫാ​റൂ​ഖ്, സു​ഹൈ​ല്‍ കാ​യ​ക്കൂ​ല്‍, ഇ​ബ്രാ​ഹീം വ​യ​നാ​ട്, യാ​സീ​ന്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി. അ​ടു​ത്ത ര​ക്ത​ദാ​ന ക്യാ​മ്പ് മാ​ര്‍ച്ച് 25ന് ​ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatBlood donation campKMCC Al Quds Area CommitteeAl Salam Polyclinic
News Summary - Blood donation camp organized
Next Story