രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsവി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പ്
മസ്കത്ത്: വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാന്റെ നേതൃത്വത്തിൽ ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന രക്തദാന ക്യാമ്പിൽ 60 ഓളം പേർ രക്തവും അഞ്ചുപേർ പ്ലേറ്റ്ലറ്റും ദാനം ചെയ്തു. പുണ്യറമദാൻ മാസത്തിൽ രക്തദാനം ചെയ്യാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നു ആദ്യമായി ഒമാനിൽ രക്‌തദാനം നിർവഹിച്ച വിഷ്ണുരാജ് പറഞ്ഞു. നോമ്പ് എടുക്കുന്നവർക്ക് ഇഫ്താറിന് ശേഷം രക്തദാനം ചെയ്യാനുള്ള സൗകര്യം ഒരുക്കിയതായി വി ഹെൽപ് ബി.ഡി.ഒ അറിയിച്ചു. കോഓഡിനേറ്റർമാരായ ജയശങ്കർ, യതീഷ്, മനോഹർ, അർനോൾഡ് വെട്ടുകാട് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ഈദ് അവധി ദിവസങ്ങളിൽ രക്‌തദാനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കിനൽകുമെന്നു കോർഡിനേറ്റർമാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

