‘വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fields‘വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന ’രക്തദാന ക്യാമ്പ്
മസ്കത്ത്: ലോക രക്തദാനദിനത്തോടനുബന്ധിച്ച് ‘വി ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാൻ’ കൂട്ടായ്മയുടെ നേതൃത്വത്തിൽ രക്ത, പ്ലേറ്റ്ലറ്റ്, പ്ലാസ്മ ദാന ക്യാമ്പ് സംഘടിപ്പിച്ചു.
ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. രാവിലെ 8.30ന് തുടങ്ങിയ ക്യാമ്പ് ബ്ലഡ് ഡോണേഴ്സ് ഒമാൻ കോർ ഓഡിനേറ്ററായ സരസ്വതി മനോജ് ഉദ്ഘാടനം ചെയ്തു.
കോ ഓർഡിനേറ്റർമാരായ ബാലകൃഷ്ണൻ വല്യാട്ട്, വിനോദ് വാസുദേവ് തുടങ്ങിയവർ സംസാരിച്ചു. ഡൊണേഷൻ ക്യാമ്പിലെത്തിയ എല്ലാവർക്കും കൈനിറയെ സ്നേഹസമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകി.
പങ്കെടുത്ത എല്ലാവർക്കും കോർഡിനേറ്റർമാരായ യതീഷ്, മനോഹർ, കബീർ, ഷെബിൻ, വിദ്യാശങ്കർ, നജിലഷെബിൻ, ആശ റായ്നർ, ദിനേശ് കുമാർ, വിനോദ്, റയ്നർ തുടങ്ങിയവർ നന്ദി അറിയിച്ചു.

