രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസെന്റ് പോൾസ് മാർത്തോമാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: സെന്റ് പോൾസ് മാർത്തോമാ യുവജനസംഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാവിലെ എട്ടു മണി മുതൽ നടന്ന ക്യാമ്പിൽ അമ്പതോളം പേർ പങ്കെടുത്തു. യുവജനസംഖ്യം പ്രസിഡന്റ് മോൻസി പി. ജേക്കബ്, സെക്രട്ടറി അജിൻ മാത്യു, കൺവീനർ നിബു സാമൂവേൽ, മറ്റു ഭാരവാഹികളും നിർവാഹക സമിതി അംഗങ്ങളും മുഖ്യ പങ്കു വഹിച്ചു. രക്തദാനം നടത്തിയവർക്കും, സഖ്യം സീനിയർ ഫ്രണ്ടിനും ക്യാമ്പിലേക്ക് വേണ്ട ഭക്ഷണം സ്പോൺസർ ചെയ്തവർക്കും യുവജനസംഖ്യത്തിന്റെ പ്രത്യേകം നന്ദി അറിയിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

