രക്തദാന ക്യാമ്പ് വെള്ളിയാഴ്ച
text_fieldsമസ്കത്ത്: ‘ഡ്രോപ് 4 ലൈഫ്’ എന്ന ശീര്‍ഷകത്തില്‍ തൃശൂര്‍ അസോസിയേഷന് മസ്കത്ത് സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ ബൗഷര്‍ ബ്ലഡ് ബേങ്കില്‍ നടക്കും. ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ എല്ലാവരും പങ്കാളികളാവണമെന്ന് തൃശൂര്‍ അസോസിയേഷനുവേണ്ടി കണ്‍വീനര്‍ ഷൈജു വേതോട്ടില്‍ ആവശ്യപ്പെട്ടു.
വര്‍ഷത്തില്‍ നാല് രക്തദാന ക്യാമ്പ് തൃശൂര്‍ അസോസിയേഷന് മുന്‍കൈയെടുത്ത് നടത്തുമെന്ന് പ്രസിഡന്റ് ജയശങ്കര്‍ പാലിശ്ശേരി, ജനറല്‍ സെക്രട്ടറി വാസുദേവന്‍ തളിയര, ട്രഷറര്‍ മുഹമ്മദലി എന്നിവര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താൽപര്യമുള്ളവര് 93800143, 94408440, 99136659 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

