രക്തദാന ക്യാമ്പ് ലോഗോ പ്രകാശനം
text_fieldsമസ്കത്ത്: വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാപക ദിനത്തിൻെറ മുന്നോടിയായി, ഒമാൻ നാഷനൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ബ്ലഡ് ഡൊണേഷൻ ഡ്രൈവിെൻറ ലോഗോ, ഒമാൻ കാൻസർ അസോസിയേഷൻ പ്രസിഡൻറ് ഡോ. വാഹിദ് അലി സയ്ദ് അൽ ഖറൂസി നിർവഹിച്ചു. സംഘടന വൈസ് പ്രസിഡൻറും രക്തദാന ക്യാമ്പിെൻറ കോഓഡിനേറ്ററുമായ ഹരേകൃഷ്ണക്ക് ലോഗോ കൈമാറി.
സംസ്ഥാന കമ്മിറ്റിയംഗവും ഓവർസീസ് കമ്മിറ്റി ട്രഷററുമായ സാബു കുര്യൻ, ഒമാൻ കമ്മിറ്റി ട്രഷറർ അഫ്സൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ജൂൺ 19ന് രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെ, ബൗഷർ ബ്ലഡ് ബാങ്കിൽ നടത്തുന്ന ക്യാമ്പിൽ രക്തദാനം ചെയ്യാൻ താൽപര്യമുള്ളവർ 95584913, 97711869, 94427543, 98181652 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.