ഒമാൻ തൃശൂർ ഓർഗനൈസേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒമാൻ തൃശൂർ ഓർഗനൈസേഷൻ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത്: ഇന്ത്യയുടെ എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ഒമാൻ തൃശൂർ ഓർഗനൈസേഷൻ ഒമാന്‍ ഹെല്‍ത്ത് അതോറിറ്റിയുമായി സഹകരിച്ച് ബൗഷർ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. നിരവധി ആളുകൾ രക്തം ദാനം ചെയ്യാൻ എത്തി. ഒമാൻ തൃശൂർ ഓർഗനൈസേഷൻ മുൻപ്രസിഡന്റ് നജീബ് കെ.മൊയ്തീൻ, ഒമാൻ കൃഷിക്കൂട്ടം അഡ്മിൻ ഷഹനാസ് അഷറഫ്, എന്നിവർ രക്തദാനം നൽകി ക്യാമ്പിന് തുടക്കം കുറിച്ചു. ഒമാൻ തൃശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര, സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, ട്രഷറർ വാസുദേവൻ തളിയറ, മറ്റു സംഘടനാ പ്രതിനിധികളും ക്യാമ്പിന് നേതൃത്വം നല്കി. ഇടവിട്ട വേളകളിൽ ഇത്തരം രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുമെന്നും സമുഹത്തിന് മാതൃകാപരമായ ഒട്ടേറെ തുടർ പരിപാടികളും നിരന്തരം സംഘടിപ്പിച്ച് മുന്നോട്ടു പോകുമെന്നും ഭാരവാഹികൾ അറിയിച്ചു.

