മബേല ഇന്ത്യൻ സ്കൂളിൽ രക്തദാന ക്യാമ്പ്
text_fieldsഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡും മസ്കത്തിലെ ഇന്ത്യൻ എംബസിയും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഇന്ത്യൻ അംബാസഡർ അമിത് നാരങ് ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡും മസ്കത്തിലെ ഇന്ത്യൻ എംബസിയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവ്-ഇന്ത്യ@75 ആഘോഷങ്ങളുടെയും ഒമാൻ ദേശീയ ദിനത്തിെൻറയും ഭാഗമായി മബേല ഇന്ത്യൻ സ്കൂളുകളിലായിരുന്നു ക്യാമ്പ്.
ഒമാനിലെ ഇന്ത്യൻ അംബാഡർ അമിത് നാരങ്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം എന്നിവർ ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ ബോർഡ് വൈസ് ചെയർമാൻ സയ്യിദ് സൽമാൻ, പ്രസിഡൻറ് സുജിത് കുമാർ, വിദ്യാഭ്യാസ ഉപദേഷ്ടാവ് എം.പി. വിനോബ, സ്കൂൾ പ്രിൻസിപ്പൽ പി. പ്രഭാകരൻ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
പരിപാടികളുടെ നടത്തിപ്പിനായി വിപുലമായ ഒരുക്കങ്ങളായിരുന്നു സ്കൂൾ അധികൃതർ നടത്തിയിരുന്നത്. ഫാക്കൽറ്റി അംഗങ്ങൾ, എംബസി, സ്കൂൾ അധികൃതർ, നിരവധി രക്ഷിതാക്കൾ തുടങ്ങിയവർ രക്തം ദാനം ചെയ്തു. സെൻട്രൽ ബ്ലഡ് ബാങ്ക് ബൗഷറിലെ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ രക്തശേഖരണത്തിന് നേതൃത്വം നൽകി.
പരിപാടിയുടെ നടത്തിപ്പിന് പ്രഫഷനൽ രീതിയിൽ എല്ലാ ക്രമീകരണങ്ങളും ചെയ്ത സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്കും പ്രിൻസിപ്പലിനും സ്റ്റാഫിനും ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം നന്ദി അറിയിച്ചു. ഒമാനിലെ എല്ലാ ഇന്ത്യൻ സ്കൂളുകളും ഈ അധ്യയന വർഷത്തിൽ രക്തദാന ക്യാമ്പുകളും മറ്റു സാമൂഹിക പ്രവർത്തനങ്ങളും സംഘടിപ്പിക്കും.