ഫലജ് അൽ കബായിൽ രക്ത ദാന ക്യാമ്പ് രണ്ടിന്
text_fieldsrepresentational image
സുഹാർ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യൂനിറ്റും സംയുക്തമായി രക്‌തദാന ക്യാമ്പ് നടത്തും. അനിവാര്യ അവസ്ഥയിൽ രക്ത ക്ഷാമം ഇല്ലാതാക്കാനുള്ള മുൻകരുതലിന്‍റെ ഭാഗമായാണ് ക്യമ്പുകൾ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിമുതൽ ഏഴു മണിവരെ ഫലജ് അൽ കാബായിലെ ലൈഫ് ലൈൻ ഹോസ്പിറ്റൽ അങ്കണത്തിലാണ് പരിപാടി.
രക്തം ദാനം ചെയ്യുന്നവർക്ക് ഈ വർഷം ഡിസംബർവരെ എല്ലാ ജനറൽ ഫിസിഷ്യൻ പരിശോധനകളും ഒരു തവണ സ്പെഷ്യലിസ്റ് ഡോക്ടറുടെ സേവനവും സൗജന്യമായി ലഭിക്കുന്നതാണെന്ന് ലൈഫ് ലൈൻ ഹോസ്പിറ്റൽ സുഹാർ (ഫലജ്) അധികൃതർ പറഞ്ഞു. രക്തദാനം ചെയ്യുന്നതിന് പേരുകൾ രജിസ്റ്റർ ചെയ്യാൻ 9815 3114, 9801 3982, 9925 7785, 9116 1716 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

