രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
മസ്കത്ത് : ഒമാൻ ദേശീയ ദിനത്തോടനുബന്ധിച്ച് മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റിയും മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്ററും സംയുക്തമായി ബൗഷർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നിരവധി പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു.
മസ്കത്ത് കെ.എം.സി.സി പ്രവർത്തകരായ ഫൈസൽ മുണ്ടൂർ, ടി.പി. മുനീർ കോട്ടക്കൽ, കെ.കെ. ഷാജഹാൻ, എൻ.എ.എം. ഫാറൂഖ്, സുഹൈർ കായക്കൂൾ, അബ്ദുൽ ഹകീം പാവറട്ടി, മുജീബ് മുക്കം, സി.വി.എം. ബാവ വേങ്ങര, ഷഹദാബ് തളിപ്പറമ്പ്, ഇജാസ് തൃക്കരിപ്പൂർ, മുസ്തഫ പുനത്തിൽ, ഫൈസൽ ആലുവ, ഷമീർ തിട്ടയിൽ, മസ്കത്ത് പ്രീമിയർ മെഡിക്കൽ സെന്റർ കോർപറേറ്റ് അഫയേഴ്സ് മാനേജർ വിനോദ്കുമാർ, നഴ്സിങ് ഡയറക്ടർ നീതു, മാർക്കറ്റിങ് എക്സിക്യൂട്ടിവ് സനിൽ, ഡോ. മോസസ് എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

