റൂവി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ് നടത്തി
text_fieldsറൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: റൂവി മലയാളി അസോസിയേഷനും ലുലു ഹൈപ്പർമാർക്കറ്റ് റൂവിയും സംയുക്തമായി ബൗഷർ സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ റൂവി ലുലു ഹൈപ്പർമാർക്കറ്റിൽ രക്തദാന ക്യാമ്പ് നടത്തി. സെന്‍ട്രല്‍ ബ്ലഡ് ബാങ്കിൽ രക്തക്ഷാമം നേരിടുന്നുണ്ടെന്ന അറിയിപ്പിനെതുടർന്നായിരുന്നു ക്യാമ്പ് നടത്തിയതെന്ന് റൂവി മലയാളി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
ഇത്തരമൊരു ക്യാമ്പ് സംഘടിപ്പിക്കുക വഴി കൂടുതൽ ആളുകളെ രക്തദാനത്തിന് പ്രോത്സാഹിപ്പിക്കുകയാണ് റൂവി മലയാളി അസോസിയേഷൻ ലക്ഷ്യമിടുന്നത്.രജിസ്റ്റർ ചെയ്തവരിൽ 80 പേർക്കാണ് ആദ്യ ഘട്ടം എന്ന രീതിയിൽ രക്തം ദാനം ചെയ്യാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ, ജനറൽ സെക്രട്ടറി സുനിൽ നായർ, ട്രഷറർ സന്തോഷ് രക്തദാനത്തിൽ പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.ആസിഫ്, ഷാജഹാൻ, നീതു ജിതിൻ, എബി, സുഹൈൽ, ബെന്നറ്റ്, പ്രദീപ്, സൂരജ് സുകുമാർ, സച്ചിൻ, ഷൈജു, നസീർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

