മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന രക്തദാന ക്യാമ്പ് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: മസ്കത്ത് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്ക് സര്‍വിസസ് വിഭാഗവുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അസൈബ സഹ്വ ടവര്‍ പരിസരത്തു നടന്ന പരിപാടിയില്‍ സ്ത്രീകളടക്കം നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് മണ്ഡലം കെ എം.സി.സി പ്രസിഡന്റ് അഷ്റഫ് പാലസ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം ഒറ്റപ്പാലം, എന്‍ജി. ശുകൂര്‍ എന്നിവര്‍ അതിഥികളായി. നവാസ് ചെങ്കള, അബ്ദുല്ല കമ്പാര്‍, മുജീബ് തയലങ്ങാടി, ഷമീര്‍ പാറയില്‍, റഫീഖ് ശ്രീകണ്ഠപുരം തുടങ്ങിയവര്‍ സംബന്ധിച്ചു. റഫീഖ് എര്‍മാളം സ്വാഗതവും ഫവാസ് ആനബാഗില്‍ നന്ദിയും പറഞ്ഞു.

