ഒ.ഐ.സി.സി റുസൈൽ ഏരിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഒ.ഐ.സി.സി റുസൈൽ (മവേല) ഏരിയ കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഒ.ഐ.സി.സി ഒമാൻ ദേശീയ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം റുസൈൽ (മവേല) ഏരിയ കമ്മിറ്റി ഒമാൻ ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബൗഷർ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 100ന് മുകളിൽ ആളുകൾ രക്തം ദാനം ചെയ്തു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് സജി ഔസപ്പ് ഉദ്ഘാടനം ചെയ്തു. സമീർ ആനക്കയം, സത്താർ നടുവിൽ, ജലാൽ കരുനാഗപ്പള്ളി, ജയ്സൂര്യ മതിലകം എന്നിവർ സംസാരിച്ചു. അബ്ദുല്ല പേരാമ്പ്ര, റഷീദ് വിഴിഞ്ഞം, ഹക്കീം മുക്കം, നാസിം കരുനാഗപ്പള്ളി, അനീഷ് തോന്നക്കൽ, സനൽ ചിറക്കര, സക്കീർ കഴക്കൂട്ടം, ഒ.വി. സമീർ എന്നിവർ നേതൃത്വം നൽകി.

