രക്തദാന ക്യാമ്പ്
text_fieldsമസ്കത്ത്: കൊല്ലം പ്രവാസി അസോസിയേഷൻ ഒമാന്റെ നേതൃത്വത്തില്‍ സെൻട്രൽ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് നടത്തി. 50ലധികം ആളുകൾ രക്തദാനം ചെയ്തു. സ്ത്രീകളടക്കം ദൂരെ സ്ഥലങ്ങളില്നിന്നെത്തി ക്യാമ്പില്‍ പങ്കെടുത്ത എല്ലാവർക്കും പ്രസിഡന്റ് കൃഷ്ണേന്ദു നന്ദി അറിയിച്ചു.
നിരവധി സാമൂഹികസേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന കൊല്ലം പ്രവാസി അസോസിയേഷൻ ഇനിയും ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് സെക്രട്ടറി ബിജു മോന് പറഞ്ഞു.ട്രഷറർ ജാസ്മിൻ യൂസുഫ്, വൈസ് പ്രസിഡന്റ് രതീഷ് രാജൻ, കൃഷ്ണരാജ്, ശ്രീജിത്ത്, സജിത്ത്, പത്മചന്ദ്രപ്രകാശ് എന്നിവർ നേതൃത്വം നല്കി.സംഘടനയുമായി സഹകരിക്കാൻ 97882245, 9542 8146, 9055 8985 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

