രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സ്കൂൾ അൽ മബേലയുടെ ഓഡിറ്റോറിയത്തിൽ നടന്ന രക്തദാന ക്യാമ്പ്
മബേല: ഇന്ത്യൻ സ്കൂൾ അൽ മബേല 12ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബൗഷർ രക്തബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'രക്തം നൽകൂ ജീവൻ രക്ഷിക്കൂ'എന്ന സന്ദേശം വിളംബരം ചെയ്ത പരിപാടിയിൽ സ്വദേശികളും വിദേശികളുമായ നിരവധി പേർ പങ്കെടുത്തു. രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നു വരെ നടന്ന രക്തദാന ക്യാമ്പിൽ മുന്നൂറിലധികം യൂനിറ്റ് രക്തം ബൗഷർ രക്തബാങ്കിലേക്ക് നൽകാൻ സാധിച്ചു.
രക്തദാന ക്യാമ്പ് ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗവും അൽ മബേല ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഇൻ ചാർജുമായ എം. അംബുജാക്ഷൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് വൈസ് ചെയർമാനും മബേല ഇന്ത്യൻ സ്കൂൾ ഡയറക്ടർ ഇൻ ചാർജുമായ സെയ്ദ് സൽമാൻ, അൽ മബേല ഇന്ത്യൻ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് സുജിത്കുമാർ, സ്കൂൾ പ്രിൻസിപ്പൽ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

