രക്തദാനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
text_fieldsഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ
രക്തദാന ക്യാമ്പിൽനിന്ന്
മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലയാളവിഭാഗം രജത ജൂബിലിയോടനുബന്ധിച്ച് രക്തദാനവും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബ് മൾട്ടിപർപ്പസ് ഹാളിൽ ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ ഇരുന്നൂറോളം പേർ പങ്കെടുത്തു. ഒമാനിലെ രക്ത ബാങ്കിലെ കുറവ് പരിഹരിക്കുന്നതിനായി 70 യൂനിറ്റ് രക്തം ശേഖരിച്ച് നൽകാനായതിൽ ചാരിതാർഥ്യം ഉണ്ടെന്ന് കൺവീനർ പി. ശ്രീകുമാർ പറഞ്ഞു. ക്യാമ്പിന് സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറി പ്രസാദ് കാരണവർ, ജോയിൻ സെക്രട്ടറി കൃഷ്ണേന്ദു, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അജിത് കുമാർ, ആതിര ഗിരീഷ്, ടീന ബാബു, സുനിൽകുമാർ, ഷഹീർ അഞ്ചൽ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

