കേരളീയം ബര്‍ക രക്തദാനം സംഘടിപ്പിച്ചു
text_fieldsകേരളീയം ബര്‍ക ബദര്‍ അല്‍സമാ ആശുപത്രിയുമായി സഹകരിച്ച് സംഘടിപ്പിച്ച രക്തദാന
ക്യാമ്പിൽനിന്ന്
മസ്കത്ത്: ബര്‍കയിലെ മലയാളി കൂട്ടായ്മയായ കേരളീയം ബര്‍ക ബദര്‍ അല്‍ സമാ ആശുപത്രിയുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്ക് ആരംഭിച്ച ക്യാമ്പില്‍ ബര്‍കയുടെ നാനാഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഒഴുകിയെത്തി. മലയാളികള്‍ക്ക് പുറമെ സ്വദേശികളും പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളും തമിഴ്നാട് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുമായി സ്ത്രീകളടക്കം നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
സഹകരിച്ച മുഴുവന്‍ ആളുകള്‍ക്കും ബര്‍ക ബദര്‍ അല്‍ സമാ ആശുപത്രി മാനേജ്മെന്റിനും ഒമാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്കും കേരളീയം ബര്‍ക കമ്മിറ്റി നന്ദി അറിയിച്ചു.

