Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightര​ക്ത​ദാ​നം ചെ​യ്യാ​ൻ...

ര​ക്ത​ദാ​നം ചെ​യ്യാ​ൻ വീ​ണ്ടും ഓ​ർ​മി​പ്പി​ച്ച്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

text_fields
bookmark_border
Blood Donation Camp
cancel
camera_alt

പ്രതീകാത്മക ചിത്രം

മ​സ്ക​ത്ത്​: റ​മ​ദാ​നി​ൽ സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള ക്ഷാ​മം പ​രി​ഗ​ണി​ച്ച്​ എ​ല്ലാ​വ​രും ര​ക്തം ദാ​നം ചെ​യ്യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു. റ​മ​ദാ​നി​ന്‍റെ തു​ട​ക്കം​മു​ത​ൽ ര​ക്ത​ത്തി​ന്‍റെ​യും പ്ലേ​റ്റ്‌​ലെ​റ്റി​ന്‍റെ​യും എ​ണ്ണ​ത്തി​ൽ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ ഗ​ണ്യ​മാ​യ കു​റ​വു​ണ്ടാ​യ​താ​യി ഡി​പ്പാ​ർ​ട്ട്‌​മെൻറ് ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്സ് സ​ർ​വി​സ​സ് (ഡി.​ബി.​ബി.​എ​സ്) അ​റി​യി​ച്ചു. 308 ര​ക്ത​ദാ​താ​ക്ക​ളും 24 പ്ലേ​റ്റ്‌​ലെ​റ്റ് ദാ​താ​ക്ക​ളു​മാ​ണ്​ തു​ട​ക്ക​ത്തി​ൽ സം​ഭാ​വ​ന ന​ൽ​കി​യ​ത്. ബൗ​ഷ​റി​ലെ ബ്ല​ഡ് ബാ​ങ്കി​ന് റ​മ​ദാ​നി​ൽ 2,700ത്തില​ധി​കം ര​ക്ത​ദാ​താ​ക്ക​ളും 260 പ്ലേ​റ്റ്‌​ലെ​റ്റ് ദാ​താ​ക്ക​ളും ആ​വ​ശ്യ​മാ​ണ്. റ​മ​ദാ​നി​ൽ വൈ​കീട്ട് രക്തം ദാ​നം ചെ​യ്യാം. രാ​ത്രി 7.30 -11.30നും ​ഇ​ട​യി​ൽ ദാ​താ​ക്ക​ൾ​ക്ക് ബൗ​ഷ​റി​ലെ ​ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ബ്ല​ഡ് ബാ​ങ്ക്സ് സ​ർ​വി​സി​ൽ എ​ത്തി ര​ക്തം ന​ൽ​കാ​വു​ന്ന​താ​ണ്. നോ​മ്പെ​ടു​ക്കാ​ത്ത​വ​ർ​ക്ക്​ പ​ക​ൽ സ​മ​യം എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​12.30 വ​രെ​യും ര​ക്തം ദാ​നം ചെ​യ്യാ​വു​ന്ന​താ​ണെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newshealth ministryBlood donation
News Summary - Blood donation
Next Story