രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: റൂവി കെ.എം.സി.സി വീ ഹെൽപ് ബ്ലഡ് ഡോണേഴ്സുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ബോഷർ ബ്ലഡ് ബാങ്കുമായി ചേർന്ന് റൂവിയിലെ മലബാർ ഗോൾഡ് ജ്വല്ലറി ഹാളിൽ നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തദാനത്തിന് എത്തി. മസ്കത്ത് കെ.എം.സി.സി നേതാക്കളായ പി.എ.വി അബൂബക്കർ, മുജീബ് കടലുണ്ടി, ഷമീർ പാറയിൽ, അഷ്റഫ് കിണവക്കൽ, കബീർ നാട്ടിക സൈദുപൊന്നാനി, മലബാർ ഗോൾഡ് മാർക്കറ്റിങ് മാനേജർ പങ്കജ് തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു. റൂവി കെ.എം.സി.സി പ്രസിഡൻറ് സിദ്ദീഖ് മാതമംഗലം, ജനറൽ സെക്രട്ടറി അമീർ കാവനൂർ, ട്രഷർ റഫീഖ് ശ്രീകണ്ഠപുരം, സുലൈമാൻകുട്ടി, താജുദ്ദീൻ, നൗഷാദ് രാമപുരം, മുസമ്മിൽ, പി.എസ് അസീസ്, സി.വി കബീർ തുടങ്ങിയവർ ക്യാമ്പിന് നേൃത്വം നൽകി. വീ ഹെൽപ് ബ്ലഡ് ഡോണേഴ്സ് ഒമാെൻറ അടുത്ത രക്തദാന ക്യാമ്പ് ഇൗമാസം 12ന് ബർക അൽ ബുർജ് പോളിക്ലിനിക്കിലും ഇൗമാസം 26ന് അൽഖൂദ് ബദർ അൽ സമാ ആശുപത്രിയിലും നടക്കും.
