Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരു​ചി​യു​ടെ ക​ല​വ​റ...

രു​ചി​യു​ടെ ക​ല​വ​റ തു​റ​ന്ന്​ സു​ഹാ​റി​ൽ ബി​രി​യാ​ണി ഫെ​സ്റ്റ് അ​ര​ങ്ങേ​റി

text_fields
bookmark_border
Sohar biriyani fest
cancel
camera_alt

സു​ഹാ​ർ ബി​രി​യാ​ണി ഫെ​സ്റ്റി​ൽ വി​ജ​യി​ക​ളാ​യ​വ​ർ സം​ഘാ​ട​ക​രോ​ടൊ​പ്പം


സു​ഹാ​ർ: പ്ര​മു​ഖ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ വാ​സ​ൽ എ​ക്സ്ചേ​ഞ്ചി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സു​ഹാ​ർ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ന​ട​ത്തി​യ ബി​രി​യാ​ണി ഫെ​സ്റ്റ് ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും പാ​ച​ക പ്രേ​മി​ക​ളു​ടെ സാ​ന്നി​ധ്യം കൊ​ണ്ടും ശ്ര​ദ്ധേ​യ​മാ​യി. ലു​ലു ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​സ​ൽ എ​ക്സ്ച്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജി സി.​തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ര​വ​ധി അ​പേ​ക്ഷ​ക​രി​ൽ​നി​ന്ന് അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ 15 പേ​ർ പ്ര​ദ​ർ​ശി​പ്പി​ച്ച രു​ചി​ക​ളി​ൽ ഒ​ന്നാം സ​മ്മാ​നം ഡ​യാ​ന ജോ​ബി​ൻ പ​രി​ച​യ​പ്പെടു​ത്തി​യ ഞ​ണ്ട് സോ​യ ബി​രി​യാ​ണി നേ​ടി. ര​ണ്ടാം സ​മ്മാ​നം ഹൈ​ദ​രാ​ബാ​ദി ചി​ക്ക​ൻ ദം ​ബി​രി​യാ​ണി​യു​മാ​യി എ​ത്തി​യ അ​ശ്വ​തി അ​ജി​രാ​ജ് ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം സ്ഥാ​നം ന​സ്രി​ൻ റി​ൻ​ഷാ​ദി​ന്‍റെ സ്മോ​ക്കി ബ​ട്ട​ർ ചി​ക്ക​ൻ ബി​രി​യാ​ണി നേ​ടി. പ്ര​മു​ഖ ഷെ​ഫ് ബേ​സി​ൽ, ഹ​രീ​ഷ് കൂ​ടാ​തെ ഫു​ഡ്‌ ബ്ലോ​ഗ​ർ ശാ​മി​ല എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. സു​ഹാ​റി​ലെ ഡോ​ൺ ബോ​സ്‌​കോ ഗാ​യ​ക ടീം ​ന​യി​ച്ച ഗാ​ന​മേ​ള​യും അ​ര​​ങ്ങേ​റി. ജോ​ളി ജ​യിം​സ്, സ​ന്തോ​ഷ്‌ സോ​പാ​നം, ശി​വ​ൻ അ​ബാ​ട്ട്, നി​ഖി​ൽ ജേ​ക്ക​ബ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ദി​യ.​ആ​ർ നാ​യ​ർ ക​വി​താ​ലാ​പ​നം ന​ട​ത്തി. ആ​ര​വി മ​ഹേ​ഷി​ന്റെ ഡാ​ൻ​സും ന​ട​ന്നു. ഒ​മാ​നി​ലെ പ്ര​മു​ഖ മ​ജീ​ഷ്യ​ൻ വ​കീ​ൽ ഖാ​ന്റെ മ​ക​ൻ ബ​ദ​ർ​ഖാ​ൻ, മ​ക​ൾ ന​ഫീ​സ കാ​ത്തൂ​ൺ എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച ജാ​ല​വി​ദ്യ കാ​ണി​ക​ളി​ൽ ആ​വേ​ശം വി​ത​റി.

തു​ട​ർ​ന്ന് ന​ട​ന്ന പ​രി​പാ​ടി​യി​ൽ വാ​സ​ൽ എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി​ക​ളാ​യ ജ​സീ​ൽ കൊ​വ​ക്കേ​ൽ (ഫോ​റെ​ക്സ് ഡീ​ല​ർ), എ.​ജി.​വി​മ​ൽ, മു​ഹ​മ്മ​ദ്‌ നി​യാ​സ്, ലി​ജോ വ​ർ​ഗീ​സ്, ഫ​വാ​സ്, സി​ൽ​ജി​ത്ത്‌, സ​ന്ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ബി​രി​യാ​ണി ഫെ​സ്റ്റി​ന്റെ സു​ഹാ​ർ കോ​ഓഡി​നേ​റ്റ​ർ​മാ​രാ​യ ടീം ​എ​ള്ളു​ണ്ട പ്ര​തി​നി​ധി​ക​ൾ സി​റാ​ജ് കാ​ക്കൂ​ർ, മു​ഹ​മ്മ​ദ് സ​ഫീ​ർ, പ്ര​ണ​വ് കാ​ക്ക​ന്നൂ​ർ, ലി​ജി​ത് കാ​വാ​ലം, സാ​ദി​ക്ക് സ​ക്കു എ​ന്നി​വ​രും സം​ബ​ന്ധി​ച്ചു. വാ​സ​ൽ എ​ക്സ്ചേ​ഞ്ച് ജ​ന​റ​ൽ മാ​നേ​ജ​ർ സ​ജി സി ​തോ​മ​സ്, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡെ​പ്യു​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ റാ​ഷി​ദ്‌, ഫു​ഡ്‌ സെ​ക്ഷ​ൻ ഇ​ൻ​ചാ​ർ​ജ് ജെ​റി​ൻ​ച​ക്കാ​ല​ക്ക​ൽ, ഫു​ഡ്‌ ബ്ലോ​ഗ​ർ ഷാ​മി​സ് ഓ​ൺ ശാ​മി​ല എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ർ​ഗ​നൈ​സ​ർ ഷൈ​ജു മേ​ട​യി​ൽ ബി​രി​യാ​ണി ഫെ​സ്റ്റി​ൽ വി​ജ​യി​ച്ച​വ​രെ​യും മ​റ്റു ക​ലാ​കാ​ര​ന്മാ​രെ​യും അ​ഭി​ന​ന്ദി​ച്ചു . പ്രോ​ഗ്രാം കോ​ഓഡി​നേ​റ്റ​റും അ​വ​താ​ര​ക​രു​മാ​യ ഗീ​തു രാ​ജേ​ഷ്, അ​ൻ​ഷാ​ന ഖാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. ന​ദ്ന ഷെ​റി​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newsbiriyani festLulu hypermarketswasel exchange
News Summary - Biriyani fest
Next Story