‘ബിപോർജോയ്’ ഇന്ത്യ, പാകിസ്താൻ തീരങ്ങളിലേക്ക്
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ‘ബിപോർജോയ്’ ചുഴലിക്കാറ്റ് ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് നീങ്ങുന്നതെന്നും ഒമാനെ നേരിട്ട് ബാധിക്കില്ലെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റ് ക്ലാസ് മൂന്നിലേക്ക് രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. സുൽത്താനേറ്റിന്റെ തീരത്തുനിന്ന് ഏകദേശം 920 കിലോമീറ്റർ അകലെയാണ് കാറ്റ്. മണിക്കൂറിൽ 177 മുതൽ 194 കി.മീ വേഗത്തിലാണ് സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രൂപപ്പെട്ട മഴമേഘങ്ങൾ സുൽത്താനേറ്റിൽനിന്ന് 550 കി.മീ അകലെയാണ്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ട്. അറബിക്കടലിന്റെ തീരപ്രദേശങ്ങളിൽ തിരമാലകൾ മൂന്നു മുതൽ ആറു മീറ്റർവരെ ഉയർന്നേക്കും. കടലിൽ പോകരുതെന്നും ജല പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്നും ഒമാൻ കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

