Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘കർഷകതിലകം’ പുരസ്കാര...

‘കർഷകതിലകം’ പുരസ്കാര ജേതാവ്‌ ബിൻസി ജയിംസിനെ ആദരിച്ചു

text_fields
bookmark_border
‘കർഷകതിലകം’ പുരസ്കാര ജേതാവ്‌ ബിൻസി ജയിംസിനെ ആദരിച്ചു
cancel

മസ്കത്ത്: കേരള സർക്കാറിന്റെ ‘കർഷക തിലകം’ പുരസ്കാര ജേതാവും, സെന്റ്‌ ഡയനേഷ്യസ്‌ ഓർത്തഡോക്സ്‌ ഫെലോഷിപ്പ്‌ സെൻട്രൽ കമ്മിറ്റി അംഗവുമായ ബിൻസി ജെയിംസിനെ മസ്കത്ത് മാർ ഗ്രീഗോറിയോസ്‌ ഓർത്തഡോക്‌ മഹാ ഇടവക ആദരിച്ചു. റുവി സെന്റ്‌. തോമസ്‌ ദേവാലയത്തിൽ വിശുദ്ധ കുർബ്ബാനക്കു ശേഷം നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ. തോമസ്‌ ജോസ്‌ പൊന്നാട അണിയിച്ചാണ്‌ ആദരിച്ചത്‌. ചടങ്ങിൽ സഹ വികാരി ഫാ. ലിജു തോമസ്‌, ഫാ. ഷാജി പി ജോഷ്വാ, ഇടവക കോ-ട്രസ്റ്റി ബിനു അമ്മിണി, ആക്ടിങ്ങ്‌ സെക്രട്ടറി വർഗീസ്‌ കുരുവിള എന്നിവർ സന്നിഹിതരായി.

തുടർന്ന്‌ നടന്ന സെന്റ്‌. ഡയനേഷ്യസ്‌ ഫെലോഷിപ്പ്‌ യോഗത്തിൽ ബിൻസി ജയിംസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. ജൈവ കൃഷിയുടെ സാധ്യതകളെക്കുറിച്ചും കൃഷിരീതികളെക്കുറിച്ചും ക്ലാസെടുത്തു. ഫെല്ലൊഷിപ്പിന്റെ സ്നേഹോപഹാരം ചടങ്ങിൽ പ്രസിഡന്റ്‌ ഫാ. തോമസ്‌ ജോസ്‌ ബിൻസി ജയിംസിന്‌ നൽകി. സെക്രട്ടറി മാത്യു തോമസ്‌ മെഴുവേലി, ട്രഷറർ വിജി തോമസ്‌ വൈദ്യൻ, ജോയിന്റ്‌ സെക്രട്ടറി ബിനു തോമസ്‌ വില്ലോത്ത്‌ എന്നിവർ സന്നിഹിതരായി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsgulfnewsOman
News Summary - Bincy James, the winner of the 'Karshakathilakam' award, was honored
Next Story